പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Recognition
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
42 വർഷമായി നടപറമ്പ് ഗ്രാമത്തിന്റെ അഭിമാനമായ സ്കൂളിൽ ഇപ്പോൾ 8.9.10 ക്ലാസ്സുകളിലായി 56 ഡിവിഷനുകൾ. എട്ടാം ക്ലാസ്സ് 16 ഡിവിഷനുകൾ. ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ. പത്താം ക്ലാസ് 20 ഡിവിഷനുകൾ.ഹയർസെക്കന്ററിയിൽ സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 5 സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.

-
Full A+
-
മികവുത്സവം
-
മികവുത്സവം
* PHS അക്കാദമികം * SSLC പരീക്ഷാഫലം * PHS കല * PHS കായികം * PHS ശാസ്ത്രം * PHS IT * സ്കോളർഷിപ്പുകൾ
സ്കൂളിന്റെ അഭിമാനം
ടാലൻറ് സെർച്ച്
Sub District Social Science Talent Search Examination.9 Q ക്ലാസിലെ Kiran.V ഒന്നാം സ്ഥാനം നേടി.
റോബോട്ടിക്സ്
റോബോകിഡ്സ് ഏജ്ജ്യുവെഞ്ചേഴ്സ് പ്രൈ.ലി ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോബോട്ടിക് പ്രീമിയർലീഗ്- എട്ടാമത് എഡിഷൻ ജില്ലാതല മത്സരങ്ങൾ തിരൂർക്കാട് അസ്ഹർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാപിച്ചു.മൂന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കു പ്ലാനറ്റ് ക്ലീൻ ആൻഡ്ഗ്രീൻഎന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മൂന്ന് വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.മത്സരത്തി നാവശ്യമായ റോബോട്ടുകളുടെ നിർമാണവും പരിശീലനവും ഡിസംബർ 22 നും മത്സരയിനങ്ങൾ ഡിസംബർ 23 നും അസ്ഹർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചു നടത്തി.പാലക്കാട് തൃശൂർ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ സ്കൂളുകളിലെ ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് 2019 ജനുവരി 5,6തിയ്യതികളിൽ മദ്രാസ് ഐഐടിയിൽ നടക്കുന്ന ദേശിയ തല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും.
തൃശൂർ - പാലക്കാട് സോണൽ വിജയികൾ ഓവർഓൾ വിന്നേഴ്സ് 1. ജി എച്ച് എസ് കാരകുറിശ്ശി 230 പോയിന്റ്സ് 2. പി എച്ച് എസ് എസ് പള്ളിപ്പുറം 160 പോയിന്റ്സ് 3. ജി ജെ എച്ച് എസ് എസ് നടുവട്ടം 135 പോയിന്റ്സ്
ജൂനിയർ വിഭാഗം വിന്നേഴ്സ് 1. എസ് എം ടി എച്ച് എസ് എസ് ചേലക്കര 75 പോയിന്റസ് 2. ജി എച്ച് എസ് കരാകുറിശ്ശി 65 പോയിന്റസ് 3. ജി വി എച്ച് എസ് എസ് കൊപ്പം 15 പോയിന്റസ്, ജി ജെ എച്ച് എസ് എസ് നടുവട്ടം 15 പോയിന്റസ്.
സീനിയർ വിഭാഗം വിന്നേഴ്സ് 1. ജി എച്ച് എസ് കരാകുറിശ്ശി 165 പോയിന്റസ് 2. പി എച്ച് എസ് എസ് പള്ളിപ്പുറം 160 പോയിന്റ്സ് 3. ജി ജെ എച്ച് എസ് എസ് നടുവട്ടം 120 പോയിന്റസ്
കേരള സ്കൂൾ കലോത്സവം2018-19

വിജയികൾ
പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി സംസ്ഥാന തലത്തിൽ 8 ഇനങ്ങളിൽ മത്സരിച്ച് മികച്ച സ്ഥാനം കൈവരിക്കാനായി ,പൊതുവിദ്യാലയമായ പരുതൂർ ഹയർ സെക്കന്ററി സ്കൂളിന് Results
കേരള സ്കൂൾ കലോത്സവം2018-19

വിജയികൾ
പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയ പൊതുവിദ്യാലയമായി പരുതൂർ ഹയർ സെക്കന്ററി സ്കൂൾ. Results
കേരള സ്കൂൾകലോത്സവം 2018-19

ഒക്ടോബർ 31,നവംബർ 1,2 തിയ്യതികളിൽപരുതൂർ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്നു...കൂടുതൽ വിവരങ്ങൾക്ക് blogസന്ദർശിക്കുക.
കേരള സ്കൂൾകലോത്സവം 2018-19









പട്ടാമ്പി ഉപജില്ല ശാസ്ത്രമേള 2018
2018-19 വർഷത്തിലെ പട്ടാമ്പി ഉപജില്ല ശാസ്ത്രമേളയിൽ HSവിഭാഗം ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ രണ്ടാം സ്ഥാനവും നമ്മുടെ സ്കൂളിന് ലഭിച്ചു.IT മേളയിൽ ക്വിസ്, Webpage Designing എന്നീ വിഭാഗത്തിൽ ജില്ലയിലേക്ക് യോഗ്യത നേടി.
-
SS മേള
-
ഗണിതമേള
-
SSക്വിസ് HS
-
SSക്വിസ് HSS
ശാസ്ത്ര സെമിനാർ
സബ്ജില്ല ശാസ്ത്ര സെമിനാറിൽ A ഗ്രേഡ് നേടിയ നന്ദന.പി അസംബ്ലിയിൽ ട്രോഫിയും സർട്ടിഫിക്കറ്റും സ്വീകരിക്കുന്നു.

ശാസ്ത്ര സെമിനാർ
സെപ്തംബർ 4ന് നടന്ന പട്ടാമ്പി ഉപജില്ലാ തല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം നേടിയ 9-ാം ക്ലാസ് വിദ്യാർത്ഥിനി നന്ദന.പി സർട്ടിഫിക്കറ്റും ട്രോഫിയും സ്വീകരിക്കുന്നു.

ദേശീയ യോഗ ഒളിമ്പ്യാഡ്
യോഗദിനത്തോടനുബന്ധിച്ച് നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിലേക്ക് പാലക്കാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടആദിത്യൻ സത്യനാരായണൻ പരുതൂർ ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്.ജൂൺ 18 മുതൽ 20 വരെ ഡെൽഹിയിൽ നടന്ന ദേശീയ തല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.
SSLC
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ SSLC പരീക്ഷയെഴുതി,ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ പൊതു വിദ്യാലയം എന്ന സ്ഥാനം വിദ്യാലയം കരസ്ഥമാക്കി.66 വിദ്യാർത്ഥികൾക്ക് സമ്പൂർണA+ ഉം 32 പേർക്ക് 9A+ ഉം ലഭിച്ചു.

കലാമേള
2017-18 വർഷം പട്ടാമ്പി ഉപജില്ലാ കലോത്സവത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
-
ഉപജില്ല കലോൽസവം 2017-18
-
ഉപജില്ല കലോൽസവം 2017-18
-
സംസ്ഥാന സ്കൂൾ കലോൽസവം 2017-18
കായിക മേള
-
National Yoga Olympiad
-
Volley Ball
പത്രത്താളുകളിലൂടെ
ശാസ്ത്രമേള
2017-18 വർഷത്തിൽ പട്ടാമ്പി ഉപജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബുകൾ എന്ന സ്ഥാനം സ്കൂളിലെ ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവക്ക് ലഭിച്ചു.
പൈതൃക ക്ലബ്
2014-15 വർഷത്തിലെ മികച്ച പൈതൃക ക്ലബ്ബിനുള്ള സംസ്ഥാന അവാർഡ് സ്കൂൾ നേടി.
