ജി.എൽ.പി.എസ് നരിക്കോട്ട്മല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 7 മേയ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) (' എന്റെ നാട് നരിക്കോട്ടുമല എന്ന മലയോര ഗ്രാമമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


എന്റെ നാട് നരിക്കോട്ടുമല എന്ന മലയോര ഗ്രാമമാണ്. തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിൽപ്പെട്ട സ്ഥലമാണിത്. ഭൂമിശാസ്തപരമായി പറഞ്ഞാൽ കിഴക്ക് വടക്ക് ഭാഗത്തുള്ള മലയോര മേഖലയാണ് ഇത്. ഗ്രാമത്തിന്റെ ഒരു ഭാഗത്ത് കണ്ണവം വനം വ്യാപിച്ചു കിടക്കുന്നു. ഈ ഗ്രാമം കോഴിക്കോട് ജില്ലയുമായും അതിർത്തി പങ്കിടുന്നു. മലനിരകളും മലനിരകളിൽ നിന്ന് നാടിനെയൊക്കെ കുളിരണിയിച്ചു കൊണ്ട് ഒഴുകുന്ന നീർച്ചാലുകളും നാടിനെ കൂടുതൽ മനോഹരമാക്കുന്നു.

  ഇവിടെയുള്ള ഗ്രാമവാസികൾ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നത്.കിഴക്കൻ മേഖലയായ നരിക്കോട് മല പാനോളി തമ്പുരാക്കന്മാരുടെയും ഇല്ലത്ത് നമ്പൂതിരിമാരുടെയും കീഴിലായിരുന്നു.
        1948-ൽ ഭൂവുടമകൾ കിഴക്കൻ മലനിരകൾ തലശ്ശേരിയിലെ അഡ്വക്കേറ്റ് രാമുണ്ണി മാരാർക്ക് വിറ്റു. പിന്നീട് പോത്തൻ ജോസഫ് എന്നയാൾ. രണ്ടായിരത്തോളം ഏക്കർ ഭൂമി വാങ്ങി അവിടെ റബർ കൃഷി ചെയ്തുതുടങ്ങി. പ്രസ്തുത റബർ എസ്റ്റേറ്റിൽ ധാരാളം ആളുകൾക്ക് മത തൊഴിൽ ലഭിച്ചെങ്കിലും കാലാന്തരങ്ങളിൽ തന്റെ കൃഷി ഭൂമിയുടെ വലിയൊരു ഭാഗം പുറംമ്പോക്കിലാണെന്ന് മനസിലാക്കിയ പോത്തൻ ജോസഫ് ഇട നിലക്കാരുടെ സഹായത്തോടെ പാവപ്പെട്ട കർഷകർക്ക് വാക്കാൽ വിറ്റു.
          പിന്നിട് മലയോര മേഖലയിൽ തെക്കൻ ജില്ലകളിൽ നിന്നും ഒരു പാട് ജനങ്ങൾ കുടിയേറി പാർത്തു. അവർ പുനം കൃഷി ചെയ്താണ് ജീവിച്ചത്.മറ്റ് പാഴ് സ്ഥലങ്ങളിൽ കശുവണ്ടിയും നട്ടിരുന്നു. പിന്നീട് അത് തോട്ടങ്ങളായി. 1970-ലെ ഭൂപരിഷ്ക്കരണനിയമം അനുസരിച്ച് ജൻമിത്വം അവസാനിക്കുകയും വാരം, പാട്ടം എന്നീ വ്യവസ്ഥകളിൽ കൃഷി ചെയ്തിരുന്ന അനേകം ചെറുകിട കർഷകർക്ക് സ്വന്തമായി ഭൂമി ലഭിച്ചു.
തെങ്ങ് കവുങ്ങ് കുരുമുളക് കപ്പ ചേമ്പ് ചേന എന്നിവ കുഷി ചെയ്തു വരുന്നു..
  പഴശ്ശിരാജ നമ്മുടെ നാട്ടിലൂടെയാണ് വയനാട്ടിലേക്ക് പോയത് എന്ന് പറയപ്പെടുന്നു. പഴശ്ശിരാജ തമ്പുരാൻ യാത്ര ചെയ്ത വഴി പഴശ്ശി ട്രാക്ക് എന്ന പേരിൽ ഇന്നും സംരക്ഷിച്ചു പോരുന്നു.
ആദ്യ കാലത്ത് റോഡോ മറ്റ് സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു..പക്ഷെ ഇന്ന്
നരിക്കോട്ടുമലയിൽ റോഡ്,സ്കൂൾ പോസ്റ്റോഫീസ്, ഹെൽത്ത് സെന്റർ., അംഗനവാടി , കമ്മ്യൂണിറ്റി  ഹാൾ എന്നിവ ഉണ്ട്. പുതുതായി  നീന്തൽക്കുളവും എന്റെ നാട്ടിൽ വരുന്നുണ്ട്. ടൂറിസം മേഖലയ്ക്ക് പറ്റിയ സ്ഥലമാണ് എന്റെ നാട് .

         എന്റെ നാട്ടിൽ പ്രശസ്തമായ ഒരു കാവും ഉണ്ട് . കാവ് ഇന്നും സംരക്ഷിച്ചു പോരുന്നു. ഉത്തര മലബാറിന്റെ തനത് അനുഷ്ഠാന കല രൂപമായ തെയ്യം, തിറ എന്നിവയും എന്റെ നാട്ടിലും കൊണ്ടാടുന്നു. തെയ്യം, തിറ കൊണ്ടാടുന്നത് മലയാള മാസത്തിലെ കുംഭം അവസാനത്തോടെയാണ്. മുത്തപ്പൻ കരിമ്പിൽ ഭഗവതി,, ഗുളികൻ , തടുത്തുണ്ടൻ മുത്തപ്പൻ തുടങ്ങിയ തെയ്യങ്ങൾ കാവിൽ കെട്ടിയാടുന്നു. മലയോര ഗ്രാമമായ ഇവിടെ സംസാര ഭാഷയും. വ്യത്യസ്തമാണ്.
       
     നരിക്കോട്ടു മലയിൽ വികസനം വന്നിട്ടുണ്ടെങ്കിലും പഴയ കാല ഗ്രാമഭംഗി ഇന്ന് കാണാൻ സാധിക്കില്ല.കാരണം വൻകിട മുതലാളികൾ നാടിനെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. കുന്നുകൾ ഇടിച്ചു നിരത്തിയും പാറകൾ പൊട്ടിച്ചും നാടിനെഇല്ലാതാക്കി കൊണ്ടിരിക്കുന്നു. ഓരോ മഴക്കാലവും ഇവിടെയുള്ള ഗ്രാമവാസികൾക്ക് പേടിസ്വപ്നമാണ്. ഉരുൾ പൊട്ടലിന്റെ ഭീഷണിയിലാണ്. ഇന്ന് എന്റെ ഗ്രാമം. കുറച്ചു കാലം കൂടി ഇതുപോലെ പോകുകയാണെങ്കിൽ നരിക്കോടു മല എന്നൊരു കൊച്ചു ഗ്രാമം ഇവിടെ ഉണ്ടായിരുന്നു എന്ന് വരും തലമുറകൾക്ക് പറഞ്ഞു കൊടുക്കേണ്ടിവരും . നരിക്കോട്ടുമലയെന്ന കൊച്ചു ഗ്രാമം ഏത് അവസ്ഥയിലാകമെന്ന് ചിന്തിക്കുവാൻ കൂടി കഴിയില്ല.