സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/അലംമ്ന
സെൻതോമസ് സെൻമേരിസ് സ്കൂൾ അലം മ്നി അസോസിയേഷൻ പുനക്രമീകരിച്ചു സെൻമേരിസ് മാത്രമായി 'സെൻമേരിസ് സ്കൂൾഅലം നെക്ക്' 2012 13 അധ്യയനവർഷം രൂപംനൽകി അഭിവന്ദ്യ മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത മുഖ്യ രക്ഷാധികാരിയും സ്കൂൾ മാനേജർ രക്ഷാധികാരി യുമായുള്ള അസോസിയേഷ ന്റെ സെക്രട്ടറിയായി ശ്രീമതി.എലിസബേത്ത് റോയിയും ട്രഷററായി ശ്രീമതി സൂസ ന്നാമ്മ ഏബ്രഹാമും നാളിതുവരെ പ്രവർത്തിച്ചുവരുന്നു.സ്കൂളിൻറെ വികസനപ്രവർത്തനങ്ങളിൽ സ്കൂൾ അലംമ്ന അസോസിയേഷന്റെ നേതൃത്വം സജീവമായിട്ടുണ്ട്. പാചകപ്പുര നവീകരണം, മൈക്ക് സെറ്റ് , നല്ല പാഠത്തിലേക്ക് സംഭാവനകൾ ,സ്കൂളിലെ ചേങ്ങല , സേവനത്തിൽ നിന്ന് വിരമിച്ച അധ്യാപകരുടെ ഛായാചിത്രങ്ങൾ ഓഡിറ്റോറിയത്തിൽ ക്രമീകരിക്കുന്നതിന്, ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് മൂന്ന് ഷെൽഫുകൾ പുസ്തകം ക്രമീകരിക്കുന്നതിനായി നൽകിയതും എടുത്തുപറയത്തക്കതാണ്. 1964 - 70 ബാച്ചിലെ പൂർവവിദ്യാർഥികൾ Reunion ശ്രീമതി മേരി ജോർജ് ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയും അവർ സമാഹരിച്ച 20000 രൂപ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിന് ഹെഡ്മിസ്ട്രസ്സിനെ ഏൽപ്പിക്കുകയും ചെയ്തു.
2013 അധ്യയനവർഷത്തിൽ രാജ്യ പുരസ്കാരം അവാർഡിനർഹമായ വരാണ് കുമാരി മനീഷ മറിയ വർഗീസ് , കു മാരി പ്രഭാ മറിയം ജോസഫ് .