അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 27 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pgmghsparakode (സംവാദം | സംഭാവനകൾ) ('എന്റെ ...ഏഴംകുളം !. അടൂരിൽ നിന്നും അഞ്ചുകിലോമീറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ...ഏഴംകുളം !. അടൂരിൽ നിന്നും അഞ്ചുകിലോമീറ്റർ കിഴക്കുമാറി പത്തനംതിട്ടജില്ലയിലെ ശാന്തസുന്ദരമായ നാട്ടിൻപുറം .... കൈത്തോടുകളും നെൽവയലുകളും മലഞ്ചരുവുകളും മായി പ്രകൃതിരമണീയമായ എൻറെഗ്രാമം .... കൊച്ചാട്ട ....ഇച്ചേയി...മുഞ്ഞി...ഒക്കത്തില്ല..... എന്നൊക്ക് പറയുന്ന ഗ്രാമവാസികൾ ..... അറുകാലിക്കലും , നെടുമണ്ണും , മങ്ങാടും ഒക്കെച്ചേർന്ന ഒരു ഭൂപ്രദേശം . ഒരു പ്രധാനസ്ഥലത്തേക്കു പോകുന്ന കവലകളേയും ആസ്ഥലനാമം ചേർത്ത് പഴയകാലത്ത് മുക്കുകൾ എന്നുവിളിച്ചിരുന്നു . ( പട്ടാഴിമുക്ക് ,പ്ലാൻറേഷൻമുക്ക്)..... ഏഴംകുളംമുക്കിൽ നിന്നും ഒരുകിലോമീറ്റർ വടക്കുമാറിയാണ് ദേശദേവതയുടെ ക്ഷേത്രമായ ഏഴംകുളം ദേവീക്ഷേത്രം. ക്ഷേത്രത്തിനു കുറച്ചു വടക്കുമാറി ഒരു വെളിച്ചപ്പാട് അമ്പലം ഉണ്ടായിരുന്നു . ഇവിടെവെച്ചായിരുന്നു രേവതിനാൾ തൂക്കക്കാർ മൈടിയിൽ പോയിട്ടു വന്നതിനുശേഷമുള്ള തൂക്കപ്പയറ്റ് നടത്തിയിരുന്നത് . വെളിച്ചപ്പാട് അമ്പലത്തിൻറെ പടിഞ്ഞാുവശത്തായി റോഡരുകിൽ ഒരു അരയാലും ചുമടുതാങ്ങിയും (അത്താണിക്കല്ല്) ഉണ്ടായിരുന്നു . അവിടെനിന്നും കുറേക്കൂടിവടക്കോട്ടു പോകുമ്പോഴുള്ള സ്ഥലമാണ് പാലമുക്ക് ഇവിടെ ഒരു വലിയ പാലമരംഉണ്ടായിരുന്നു .ഈ സ്ഥലത്തിൻറെ പഴപേര് ഒന്നാംകുറ്റി എന്നായിരുന്നു .ഏഴംകുളംമുക്കിൽ നിന്നും ഒന്നാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്നത് ഇവിടെയാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ പുതുമല എത്തുകയായി ....പുതുമലയും പുതിയസ്ഥലനാമമാണ് . ഈസ്ഥലത്തിൻറെ പഴയപേര് തോലുടയാൻമുക്ക് എന്നായിരുന്നു. ഇവിടെ ശൈവസങ്കല്പത്തിലുള്ള (ഉടയോൻ) ചന്ദ്രക്കലയും , തൃശൂലവും , നാഗവും ആലേഖനം ചെയ്ത ഒരു വിഗ്രഹമുണ്ട് , അതിനു മുൻപിൽ പഴയകാലത്ത് ഇതുവഴി കാൽനടയായി പോയിരുന്നവർ ഒരുപിടി തോൽ ഒടിച്ചിട്ട് തൊഴുതുപോകുന്ന ഒരു ആചാരം നിലനിന്നിരുന്നു അതുകൊണ്ടാണ് ഈസ്ഥലത്തിന് തോലുടയാൻ മുക്ക് എന്നുപേരുവരാൻ കാരണം . വീണ്ടും മുന്നോട്ടുപോകുമ്പോൾ കൊടുമൺ പഞ്ചായത്തിലേക്ക്പ്രവേശിച്ച് ഏഴംകുളത്തുനിന്നും രണ്ടാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്ന രണ്ടാംകുറ്റിയിൽ എത്തുകയായി .അവിടെനിന്നും മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഒരിപ്പൂത്തറയിലെത്തുന്നു .(പണ്ടുകാലത്ത് വയലുകളുടെ മദ്ധ്യത്തിലുള്ള ഗ്രാമീണചന്തകളെ തറ എന്നാണ് അറിപ്പെട്ടിരുന്നത് ) ഒരിപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകളുടെ മദ്ധ്യത്തിലുള്ള ഒരിപ്പൂത്തറ ഇന്നറിപ്പെടുന്നത് പട്ടംതറ , കൊടുമൺ എന്നൊക്ക് യാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ ചന്ദനപ്പള്ളി എത്തുകയായി - പഴയകാലത്ത് ബുദ്ധവിഹാരങ്ങൾ (Monastery) ഉണ്ടായിരുന്നസ്ഥലങ്ങളെയാണ് പള്ളിചേർത്ത് അറിയപ്പെട്ടിരുന്നത് (കരുനാഗപ്പള്ളി , മൈനാഗപ്പള്ളി, കാർത്തികപ്പള്ളി.....) അവിടെനിന്നും കൈപ്പട്ടൂരെത്തി അച്ചൻകോവിലാറിൻറെ മറുകരയിലൂടെ വയൽവാണിഭം നടക്കുന്ന ഓമല്ലൂർത്തറയിലൂടെ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് എത്തുകയായി . അനവധി കുളങ്ങളുണ്ടായിരുന്ന ഒരു ഭൂപ്രദേശമാണ് ഏഴംകുളം .....ക്ഷേത്രത്തിലെ വിശാലമായ കാവും അതിൽനിന്നും കുളത്തിലേക്കു ചാഞ്ഞുനിൽക്കുന്ന വള്ളിനികുഞ്ചമായ ആറ്റുവഞ്ചിയും . അതിൻറെ ചുവട്ടിൽ നിന്നും ആനക്കല്ലിലൂടെ ഓടി കുളത്തിലേക്ക് കരണംമറിഞ്ഞുചാടി മുങ്ങാംകുഴിയിട്ട് മറുകരയിലെ പൊന്മാൻകല്ലിൽ തൊട്ടിട്ട് തിരികെവരൂന്നമത്സരങ്ങൾ ....എൻറെ സമൃതിമണ്ഡലത്തിൽ മങ്ങാതെ തെളിഞ്ഞുനിൽക്കുന്ന ബാല്യകാലസ്മരണകൾ .

          പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക്  പരരാനേരം വെളുക്കുമ്പോൾ കാർഷികോത്പ്പന്നങ്ങളുമായി കാളവണ്ടികൾ ട്രെയിൻപോലെ പോകുന്നത് മനോഹരമായ ഒരുകാഴ്ചയായിരുന്നു . മിക്കവണ്ടികളിലും വണ്ടിക്കാരൻ സുഖനിദ്രയിലായിരിക്കും .അതിൻറെ അടിയിൽ മിന്നാമിനുങ്ങുപോലെ മിനുമിനാക്കത്തി ആടിക്കൊണ്ടിരിക്കുന്നറാന്തലും , അനവധികാളവണ്ടികളുടെ കടകടാ ശബ്ദവും .
                           ഏഴംകുളത്തിൻറെ ഊട്ടിയും കൊടൈക്കനാലുമൊക്കെ ചീരൻകുന്നുമലയും മേശിരിമുരുപ്പുമൊക്കെയാണ് ...ഓണനാളുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു നടന്നുപോകുന്നത് ഇവിടേക്കൊക്കെ ആയിരുന്നു .

ഇവിടുത്തെസ്ഥലനാമങ്ങൾക്കുമുണ്ട് ഒരുനാട്ടിൻപുറത്തിൻറെ നൈർമ്മല്യം ....അരിയിനിക്കോണവും , മുക്കുഴിക്കലും , കന്ന്യാകുഴിയും ,കാടൻകുഴിയും , ചേർക്കോട്ടും , വെള്ളപ്പാറമുരുപ്പും, വെള്ളാരംകുന്നും , കുളിക്കുന്നകുഴിയും ........

                          ഒരു നാണയത്തുട്ട് കാണിക്ക വഞ്ചിയിലിട്ടിട്ട് എൻറമ്മേ ....എല്ലാരെയും നോക്കീട്ട് സമയമുണ്ടെങ്കിൽ എന്നേക്കൂടി നോക്കിക്കോണേ...എന്നുപറയുന്ന ചെല്ലപ്പൻ മേശിരി , കരക്കാരുഎന്റെ ...ഏഴംകുളം !. അടൂരിൽ നിന്നും അഞ്ചുകിലോമീറ്റർ കിഴക്കുമാറി പത്തനംതിട്ടജില്ലയിലെ ശാന്തസുന്ദരമായ നാട്ടിൻപുറം .... കൈത്തോടുകളും നെൽവയലുകളും മലഞ്ചരുവുകളും മായി പ്രകൃതിരമണീയമായ എൻറെഗ്രാമം .... കൊച്ചാട്ട ....ഇച്ചേയി...മുഞ്ഞി...ഒക്കത്തില്ല..... എന്നൊക്ക് പറയുന്ന ഗ്രാമവാസികൾ ..... അറുകാലിക്കലും , നെടുമണ്ണും , മങ്ങാടും ഒക്കെച്ചേർന്ന ഒരു ഭൂപ്രദേശം . ഒരു പ്രധാനസ്ഥലത്തേക്കു പോകുന്ന കവലകളേയും ആസ്ഥലനാമം ചേർത്ത് പഴയകാലത്ത് മുക്കുകൾ എന്നുവിളിച്ചിരുന്നു . ( പട്ടാഴിമുക്ക് ,പ്ലാൻറേഷൻമുക്ക്)..... ഏഴംകുളംമുക്കിൽ നിന്നും ഒരുകിലോമീറ്റർ വടക്കുമാറിയാണ് ദേശദേവതയുടെ ക്ഷേത്രമായ ഏഴംകുളം ദേവീക്ഷേത്രം. ക്ഷേത്രത്തിനു കുറച്ചു വടക്കുമാറി ഒരു വെളിച്ചപ്പാട് അമ്പലം ഉണ്ടായിരുന്നു . ഇവിടെവെച്ചായിരുന്നു രേവതിനാൾ തൂക്കക്കാർ മൈടിയിൽ പോയിട്ടു വന്നതിനുശേഷമുള്ള തൂക്കപ്പയറ്റ് നടത്തിയിരുന്നത് . വെളിച്ചപ്പാട് അമ്പലത്തിൻറെ പടിഞ്ഞാുവശത്തായി റോഡരുകിൽ ഒരു അരയാലും ചുമടുതാങ്ങിയും (അത്താണിക്കല്ല്) ഉണ്ടായിരുന്നു . അവിടെനിന്നും കുറേക്കൂടിവടക്കോട്ടു പോകുമ്പോഴുള്ള സ്ഥലമാണ് പാലമുക്ക് ഇവിടെ ഒരു വലിയ പാലമരംഉണ്ടായിരുന്നു .ഈ സ്ഥലത്തിൻറെ പഴപേര് ഒന്നാംകുറ്റി എന്നായിരുന്നു .ഏഴംകുളംമുക്കിൽ നിന്നും ഒന്നാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്നത് ഇവിടെയാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ പുതുമല എത്തുകയായി ....പുതുമലയും പുതിയസ്ഥലനാമമാണ് . ഈസ്ഥലത്തിൻറെ പഴയപേര് തോലുടയാൻമുക്ക് എന്നായിരുന്നു. ഇവിടെ ശൈവസങ്കല്പത്തിലുള്ള (ഉടയോൻ) ചന്ദ്രക്കലയും , തൃശൂലവും , നാഗവും ആലേഖനം ചെയ്ത ഒരു വിഗ്രഹമുണ്ട് , അതിനു മുൻപിൽ പഴയകാലത്ത് ഇതുവഴി കാൽനടയായി പോയിരുന്നവർ ഒരുപിടി തോൽ ഒടിച്ചിട്ട് തൊഴുതുപോകുന്ന ഒരു ആചാരം നിലനിന്നിരുന്നു അതുകൊണ്ടാണ് ഈസ്ഥലത്തിന് തോലുടയാൻ മുക്ക് എന്നുപേരുവരാൻ കാരണം . വീണ്ടും മുന്നോട്ടുപോകുമ്പോൾ കൊടുമൺ പഞ്ചായത്തിലേക്ക്പ്രവേശിച്ച് ഏഴംകുളത്തുനിന്നും രണ്ടാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്ന രണ്ടാംകുറ്റിയിൽ എത്തുകയായി .അവിടെനിന്നും മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഒരിപ്പൂത്തറയിലെത്തുന്നു .(പണ്ടുകാലത്ത് വയലുകളുടെ മദ്ധ്യത്തിലുള്ള ഗ്രാമീണചന്തകളെ  തറ എന്നാണ് അറിപ്പെട്ടിരുന്നത് ) ഒരിപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകളുടെ മദ്ധ്യത്തിലുള്ള ഒരിപ്പൂത്തറ ഇന്നറിപ്പെടുന്നത് പട്ടംതറ , കൊടുമൺ എന്നൊക്ക് യാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ ചന്ദനപ്പള്ളി എത്തുകയായി - പഴയകാലത്ത് ബുദ്ധവിഹാരങ്ങൾ (Monastery) ഉണ്ടായിരുന്നസ്ഥലങ്ങളെയാണ് പള്ളിചേർത്ത് അറിയപ്പെട്ടിരുന്നത് (കരുനാഗപ്പള്ളി , മൈനാഗപ്പള്ളി, കാർത്തികപ്പള്ളി.....) അവിടെനിന്നും കൈപ്പട്ടൂരെത്തി അച്ചൻകോവിലാറിൻറെ മറുകരയിലൂടെ വയൽവാണിഭം നടക്കുന്ന ഓമല്ലൂർത്തറയിലൂടെ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് എത്തുകയായി . അനവധി കുളങ്ങളുണ്ടായിരുന്ന ഒരു ഭൂപ്രദേശമാണ് ഏഴംകുളം .....ക്ഷേത്രത്തിലെ വിശാലമായ കാവും അതിൽനിന്നും കുളത്തിലേക്കു ചാഞ്ഞുനിൽക്കുന്ന വള്ളിനികുഞ്ചമായ ആറ്റുവഞ്ചിയും . അതിൻറെ ചുവട്ടിൽ നിന്നും ആനക്കല്ലിലൂടെ ഓടി കുളത്തിലേക്ക് കരണംമറിഞ്ഞുചാടി മുങ്ങാംകുഴിയിട്ട് മറുകരയിലെ പൊന്മാൻകല്ലിൽ തൊട്ടിട്ട് തിരികെവരൂന്നമത്സരങ്ങൾ ....എൻറെ സമൃതിമണ്ഡലത്തിൽ മങ്ങാതെ തെളിഞ്ഞുനിൽക്കുന്ന ബാല്യകാലസ്മരണകൾ . പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക് പരരാനേരം വെളുക്കുമ്പോൾ കാർഷികോത്പ്പന്നങ്ങളുമായി കാളവണ്ടികൾ ട്രെയിൻപോലെ പോകുന്നത് മനോഹരമായ ഒരുകാഴ്ചയായിരുന്നു . മിക്കവണ്ടികളിലും വണ്ടിക്കാരൻ സുഖനിദ്രയിലായിരിക്കും .അതിൻറെ അടിയിൽ മിന്നാമിനുങ്ങുപോലെ മിനുമിനാക്കത്തി ആടിക്കൊണ്ടിരിക്കുന്നറാന്തലും , അനവധികാളവണ്ടികളുടെ കടകടാ ശബ്ദവും . ഏഴംകുളത്തിൻറെ ഊട്ടിയും കൊടൈക്കനാലുമൊക്കെ ചീരൻകുന്നുമലയും മേശിരിമുരുപ്പുമൊക്കെയാണ് ...ഓണനാളുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു നടന്നുപോകുന്നത് ഇവിടേക്കൊക്കെ ആയിരുന്നു . ഇവിടുത്തെസ്ഥലനാമങ്ങൾക്കുമുണ്ട് ഒരുനാട്ടിൻപുറത്തിൻറെ നൈർമ്മല്യം ....അരിയിനിക്കോണവും , മുക്കുഴിക്കലും , കന്ന്യാകുഴിയും ,കാടൻകുഴിയും , ചേർക്കോട്ടും , വെള്ളപ്പാറമുരുപ്പും, വെള്ളാരംകുന്നും , കുളിക്കുന്നകുഴിയും ........ ഒരു നാണയത്തുട്ട് കാണിക്ക വഞ്ചിയിലിട്ടിട്ട് എൻറമ്മേ ....എല്ലാരെയും നോക്കീട്ട് സമയമുണ്ടെങ്കിൽ എന്നേക്കൂടി നോക്കിക്കോണേ...എന്നുപറയുന്ന ചെല്ലപ്പൻ മേശിരി , കരക്കാരുടെ കെട്ടുരുപ്പടികളിൽ ചിതൽകയറുന്നുണ്ടോ , കേടുപാടുകളുണ്ടോ എന്ന് നിത്യം പരിശോധിച്ചിരുന്ന ഉടുപ്പിടാത്ത അമ്പഴവേലിലെ അമ്പിളിയമ്മാവനും ... അങ്ങനെ നിഷ്കളങ്കരായ എത്രയോ ശുദ്ധാത്മാക്കൾ.... കഥാപാത്രങ്ങൾ അരങ്ങൊഴിഞ്ഞദേശം . എൻറെ യാത്രകളിൽ കന്ന്യാകുമാരി മുതൽ കൈലാസം വരെയും ചൈന , നേപ്പാൾ ,ടിബറ്റ് ,ഭൂട്ടാൻ ....തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുമൊക്കെ ഞാൻ പോയിട്ട് തിരിച്ച് ഏഴംകുളത്തെത്തുമ്പോഴുള്ള ആത്മസുഖം...അമ്മയുടെ മടിത്തട്ടിലെന്നപോലെ അനിർവ്വചനീയമായ ഒരു ആത്മനിർവൃതിയാണ് . ഈ ദേശത്തിൻറെ വായുവിൽതന്നെ ഒരു മാതൃസ്നേഹത്തിൻറെ മാധുര്യം നിറഞ്ഞുനിൽക്കുന്നു. ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി. ( രാമായണം ) പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം തന്നെയാണ് ....എൻറെ ഏഴംകുളം .aടെ കെട്ടുരുപ്പടികളിൽ ചിതൽകയറുന്നുണ്ടോ , കേടുപാടുകളുണ്ടോ എന്ന് നിത്യം പരിശോധിച്ചിരുന്ന ഉടുപ്പിടാത്ത അമ്പഴവേലിലെ അമ്പിളിയമ്മാവനും ... അങ്ങനെ നിഷ്കളങ്കരായ എത്രയോ ശുദ്ധാത്മാക്കൾ.... കഥാപാത്രങ്ങൾ അരങ്ങൊഴിഞ്ഞദേശം .
എൻറെ യാത്രകളിൽ കന്ന്യാകുമാരി മുതൽ കൈലാസം വരെയും 

ചൈന , നേപ്പാൾ ,ടിബറ്റ് ,ഭൂട്ടാൻ ....തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുമൊക്കെ ഞാൻ പോയിട്ട് തിരിച്ച് ഏഴംകുളത്തെത്തുമ്പോഴുള്ള ആത്മസുഖം...അമ്മയുടെ മടിത്തട്ടിലെന്നപോലെ അനിർവ്വചനീയമായ ഒരു ആത്മനിർവൃതിയാണ് . ഈ ദേശത്തിൻറെ വായുവിൽതന്നെ ഒരു മാതൃസ്നേഹത്തിൻറെ മാധുര്യം നിറഞ്ഞുനിൽക്കുന്നു. ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി.

                                          ( രാമായണം )                                                     

പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം തന്നെയാണ് ....എൻറെ ഏഴംകുളം .