റ്റി എച്ച് എസ് മാനന്തവാടി/Details


ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ൻെറ ഭാഗമായി ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളിൽ പരിശീലനം നൽകി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂൾ അധ്യാപകരും 8 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെർമനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വർക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച വർക് ഷോപ് കെട്ടിടം ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു. കമ്പ്യൂട്ടർ ലാബ്, സ്കൂൾ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (G I F T) വിഭാഗവും ഇതോടൊപ്പം പുതുതായി പണിത കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 30 കുട്ടികൾക്കാണ് എവിടെ വര്ഷം തോറും പ്രവേശനം നൽകുന്നത്. രണ്ടു വര്ഷം നീണ്ടു നിൽകുന്ന താണ് ഈ കോഴ്സ്. ആധുനിക സൗകര്യമുള്ള മെയിൻ ബ്ലോക്ക് കെട്ടിടത്തിന്റെ അനുമതി ലഭിക്കുന്നതിന്റെ പ്രവർത്തന വഴിയിലാണ് ഈ സ്ഥാപനം. ജീവനക്കാർക്ക് ഫാമിലി കോട്ടേഴ്‌സ് ലഭ്യമാണ്.