സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 24 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shibu (സംവാദം | സംഭാവനകൾ) (''''''സ്കൂൾ പരിസ്ഥിതി ക്ലബ് /Eco Club''''' പ്രകൃതിയെ അടുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പരിസ്ഥിതി ക്ലബ് /Eco Club

പ്രകൃതിയെ അടുത്തറിയാനും സംരക്ഷിക്കുന്നതിനുമുള്ള താല്പര്യം കുട്ടികളിൽ വളർത്തിയെടുക്കാനും പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കാനും കുട്ടികൾ അവരറിയാതെതന്നെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവുകയാണ് ഈ സ്കൂൾ പരിസ്ഥിതി ക്ലബിലൂടെ.....

തിരഞ്ഞെടുക്കപെട്ട അൻപതു കുട്ടികളാണ് ഈ ക്ലബ്ബിൽ ഉള്ളത്. ക്ലബ്ബിലെ അംഗങ്ങളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു ഗ്രൂപ്പ്‌ ലീഡറിന്റെ നേത്യത്തത്തിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നു.

സ്കൂളിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ ഉദ്യാനം ചിട്ടപ്പെടുത്തുകയും അതിനകത്ത് ഒരു ഔഷധ ഉദ്യാനവും ശലഭ ഉദ്യാനവും ക്രമീകരിച്ചിട്ടുണ്ട്. പുതുതലമുറക്ക് വളരെ അപരിചിതമായ മുപ്പതിലധികം അപൂർവ ഔഷധ സസ്യങൾ ഔഷധ ഉദ്യാനത്തിൽ ഉണ്ട്‌. ആയുർവേദം പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം ഔഷധ സസ്യം നട്ടുവളർത്താൻ കാരണമായി. ചെടികളും പൂക്കളുമടകുന്ന ഒരു ശലഭ ഉദ്യാനവും സ്കൂൾ പരിസരത്തെ മനോഹരമാക്കുന്നു. ഇതിൽ കൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ നല്ല പാഠം കൂടിയാണ് കുട്ടികൾ പങ്കു വയ്ക്കുന്നത്.

സ്കൂൾ പരിസരത്ത് ചെടികൾ നട്ട് അവയെ പരിപാലിക്കുക, സ്കൂളിന്റെ ഒഴിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഒരുക്കിയെടുത്തു കൃഷി യോഗ്യമാക്കി. എഴുപതിൽ പരം ഗ്രോബാഗിൽ പച്ചമുളക്, വെണ്ട, വഴുതന, തക്കാളി, കപ്പലണ്ടി, മുതലായവ കുട്ടികൾ കൃഷി ചെയ്യുന്നു. വളരെ ആഘോഷമായിയാണ് വിളവുത്സവം നടത്തിയത്.