എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി
സ്ഥാപിതം 03-09-1948
സ്ക്കൂള്‍ കോഡ് |23044
|
സ്ഥലം കൊരട്ടി
വിലാസം കൊരട്ടി പി. ഒ
തൃശ്ശൂര്‍
പിന്‍കോഡ് 680 308
സ്ക്കൂള്‍ ഫോണ്‍ 0480 2733441
സ്ക്കൂള്‍ ഇ മെയില്‍ lfchss@yahoo.com
സ്ക്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
റവന്യൂ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല ചാലക്കുടി
ഭരണ വിഭാഗം മാനേജ്മെന്റ്
സ്ക്കൂള്‍ വിഭാഗം പൊതുവിദ്യാഭ്യാസം
പഠന വിഭാഗം യു പി, എച്ച് എസ്, ഹയര്‍സെക്കന്ററി
മാധ്യമം മലയാളം, ഇംഗ്ളീഷ്
ആണ്കുട്ടികളുടെ എണ്ണം
പെണ്കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം 2000
അദ്ധ്യാപകരുടെ എണ്ണം 62
പ്രിന്സിപ്പല്‍ റവ. സി. ആലിസ് തറയില്
പി. ടി. എ പ്രസിഡണ്ട് സി. തോമസ്സ് ജോസഫ് ചീനാത്ത്
'ആമുഖം
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊരട്ടി പഞ്ചായത്തില്‍ മുരിങ്ങൂര്‍ തെക്കുംമുറി വില്ലേജില്‍ 1948 ല്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. അഞ്ച് മുതല്‍ പത്തുവരെ ക്ളാസുകള്‍ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 2002 മുതല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വര്‍ഷം മുതല്‍ ആണ്കുട്ടികള്‍ക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദര്‍ തെക്ളയും, പ്രിന്‍സിപ്പലായി റവ. സി. ആലീസ് തറയിലും സേവനമനുഷ്ഠിക്കുന്നു.
ചരിത്രം
പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ചു കൊണ്ട് ഭവനങ്ങളേയും കരകളേയും നവീകരിക്കുവാനും ഗുണീകരിക്കുവാനുമുള്ള ദൈവദാസന്‍ മാര്‍ തോമസ്സ് കുര്യാളശ്ശേരിയുടെ വിദ്യാഭ്യാസ ദര്‍ശനം
ഉള്‍ ക്കൊണ്ടു കൊണ്ട് 1937- ല്‍ കൊരട്ടി ആരാധനാ മഠത്തോടനുബന്ധിച്ച് ആരാധനാ സന്യാസി സമൂഹം
ലിററില്‍ ഫ്ളവര്‍ കോണ്‍വെന്റ് പ്രൈമറി സ്ക്കൂളിന്റെ തുടക്കം കുറിച്ചു.
1948 ല് പെണ്‍കുട്ടികള്‍ക്കായി മഠം മാനേജുമെന്റില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി.
5,6,7 ക്ളാസുകളിലായി 57 കുട്ടികളും 3 അദ്ധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നത് .
തുടര്‍ന്ന് 8,9,10 ക്ളാസുകള്‍ ആരംഭിക്കകയും 1951- 52 അദ്ധ്യയന വര്‍ഷം ആദ്യ ബാച്ച്
കുട്ടികള്‍ എസ് എല്‍ സി പരീക്ഷ എഴുതുകയും ചെയ്തു.
1972 ല്‍ ഈ വിദ്യാലയത്തിന്റെ രജത ജൂബിലിയും 1998 ല്‍ സുവര്‍ണ്ണ ജൂ ബിലിയും ആഘോഷിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് . 2002 - 2003 അണ്എയ്ഡഡ് പ്ളസ് ടു (സയന്സ്) ആരംഭിച്ചു. സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വച്ചുകൊണ്ട്
2004 - 2005 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ളാസ്സിലേയ്ക്ക് ആണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കുകയുണ്ടായി.
കൊരട്ടി നാടിന്റെ അഭിമാനമായി മുന്നേറുന്ന ഈ വിദ്യാലയത്തില് യു. പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ തലങ്ങളില്
38 ഡിവിഷനുകളിലായി 62 അദ്ധ്യാപകരും 2000 കുട്ടികളും 6 അനദ്ധ്യാപകരും സേവനം ചെയ്യുന്നു.
ഏതാണ്ട് 2 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രക്രിയയിലൂടെ അറിവിന്റെ പുതിയ മേഖലകള് തുറക്കാന് ഈ വിദ്യാക്ഷേത്രത്തിനു കഴിഞ്ഞു എന്നത്
ഏറെ സന്തോഷത്തോടെ ഞങ്ങള് പങ്കുവെയ്ക്കട്ടെ. മോറല് സയന്സ് ഈ വിദ്യാലയത്തിലെ നിര്ബന്ധിത വിഷയമാണ് വര്ഷങ്ങളുടെ പാരന്പര്യവും മികച്ച
പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും ഉന്നത വിജയ ശതമാനവും കൈമുതലായ ഈ വിദ്യാലയത്തെ,
തലമുറകളെ പരിപൂര്ണതയിലേയ്ക്ക് നയിക്കുവാന് സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ അഭ്യൂതയകാംക്ഷികളെയും നന്ദിയോടെ സ്മരിക്കുന്നു.
ഇനിയും ഈശ്വര കൃപാവരത്തോടെ ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്ക് പറന്നുയരുവാന് ഈ കലാലയത്തിനു സാധിയ്ക്കട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. ആശംസകളര്‍പ്പിക്കുന്നു.
സൗകര്യങ്ങള്‍
ലൈബ്രറി
റീഡിംങ്ങ് റൂം
കംപ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബുകള്‍
പ്ളേ ഗ്രൗണ്ടുകള്‍
പാചകപുര
യാത്രാ സൗകര്യം
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിനായി 3 സ്ക്കൂള്ബസുകള്‍ ഉണ്ട്.
ചാലക്കുടി-പുളിക്കകടവ്, അന്നമനട, അങ്ക മാലി എന്നീ സ്ഥലങ്ങളിലേക്കുുള്ള ബ സുകള്
സ്ക്കൂളിന്റെ മുന്‍വശത്തുള്ള റോഡിലൂടെ കടന്നുപോകുന്നു.
അദ്ധ്യാപകര്‍
62 അദ്ധ്യാപകരും 8 അനദ്ധ്യാപരും സമര്‍പ്പണ മനോഭാവത്തോടെ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.
പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്
ഡോ. രജ്ഞിനി സുരേഷ്
ഡോ. അഖില കെ പി
ഡോ. ഡെസ്റ്റിയ ദേേവ്,
ഡോ. സൂര്യകലാ ആര് നായര്,
ഡോ. ആലീസ് കുര്യയന്
എന്ജിനിയര്
ടിന്റു പോള്,
ടിനു പോള്,
ജൂലിറ്റ് പോള്
അനു ജോസ്
സോനാ പൗലോസ്
കായികം
ജിലു മാത്തന്
ലിക്സി പൗലോസ്
ഡെല്ഫി നിക്സണ്‍
ലിഷ ജോസഫ്
ദിവ്യ വര്‍ഗ്ഗീസ്
പൂര്‍വ്വ അദ്ധ്യാുകര്‍
ശ്രീമതി ലൂസി പോള്
ശ്രീമതി എം പി മേരി
ശ്രീമതി പി ജെ ഏലിയാമ്മ
സി. ലിസിയ
സി. ഹൈജിനസ് മദര് ലാംബര്ട്ട് മദര് സിര്ല
സി. മേരി ജോസ്
സി. മേരി അച്ചാണ്ടി സി ജെമ്മ
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
സയന്സ് ക്ലബ് മാത്ത്സ് ക്ലബ് സോഷ്യല്‍ സയന്സ് ക്ലബ്
ഇംഗ്ളീഷ് ക്ലബ്,
ഐ ടി ക്ലബ്, എക്കോ ക്ലബ്
കലാസാഹിത്യ വേദി
ഭാരത് സ്ക്കൗട്ട്
ഗൈഡ്സ്
ഗാന്ധി ദര്ശന്‍
കെ സി എസ് എല്
മോറല് സയന്സ്
നേട്ടങ്ങള്‍
എല്ലാവര്‍ഷവും ഏകദേശം 250 നും 300 നും ഇടയ്ക്ക് കുട്ടികളെ എസ് എല്‍ സി പരീക്ഷക്കായി ഒരുക്കുകയും 98% മേല്‍ റിസര്ട്ട് നേടുകയും ചെയ്യുന്നു
ബാസ്ക്കറ്റ് ബോള്‍, വോളിബോള്, ഹാന്റ് ബോള്‍, ക്രിക്കറ്റ്, ഖൊ ഖൊ, ബാഡ്മിന്‍റണ്‍,
എന്നീ ടീമുകള് ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില് നല്ലനിലവാരം
പുലര്‍ത്തുന്നു.
2006 മുതല്‍ ബിഷപ്പ് തോമസ് കുര്യാളശ്ശേരി മെമ്മോറിയല്‍ വോളിബോള് ടൂര്‍ണമെന്റ് നടത്തിവരുന്നു