കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/സ്കൗട്ട്&ഗൈഡ്സ്-17
===ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്===
കുട്ടികളിൽ വിശ്വസാഹോദര്യം വ്യക്തിത്വ വികസനം അച്ചടക്കം എന്നീ ഗുണങ്ങൾ വളർത്തുന്നതിനു വേണ്ടി ശ്രീ ബേഡൻ പവൽ ഇംഗ്ലണ്ടിൽ തുടങ്ങിയ സ്കൗട്ട് പ്രസ്ഥാനം ഇന്ന് എല്ലാ രാജ്യങ്ങളിലും കുട്ടികളുടെ ഇടയിൽ പ്രവർത്തിച്ചുവരുന്നു.1950 ൽ ഇന്ത്യയിൽ ആരംഭിച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനം വളരെ പെട്ടെന്ന് തന്നെ നമ്മുടെ എല്ലാ സംസ്ഥാനങ്ങളിലും എത്തി.1970 ൽ നമ്മുടെ വിദ്യാലയത്തിൽ ശ്രീ നടരാജൻ സാറിൻെറ നേതൃത്വത്തിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചു.തുടർന്ന് ശ്രീ തങ്കച്ചൻ സാർ,ശ്രീ അനൂപ് കുമാർ സാർ,ശ്രീമതി റോസമ്മ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി പ്രവർത്തനം നടന്നു വരുന്നു.നമ്മുടെ സ്കൂളിൽ ഈ പ്രസ്ഥാനം ആരംഭിച്ചിട്ട് 50 വർഷം പൂർത്തിയായിരിക്കുന്നു.
സ്കൗട്ട് പ്രസ്ഥാനത്തെ തുടർന്ന് പെൺകുട്ടികൾക്ക് വേണ്ടി ശ്രീമതി കാഞ്ചന ടീച്ചറിൻെറ നേതൃത്വത്തിൽ ഒരു ഗൈഡ് യൂണിറ്റും ആരംഭിച്ചു.ടീച്ചറിനെ തുടർന്ന് ശ്രീമതി എസ് ചന്ദ്രലേഖയുടെ നേതൃത്വത്തിൽ ഗൈഡസിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു വരുന്നു.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ൽ പങ്കെടുത്തിരുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ നിലവാരവും മൂല്യബോധവും അച്ചടക്കവും വളർത്തിയെടുക്കുവാൻ സാധിച്ചു എന്നത് ഈ യൂണിറ്റിനെ സംബന്ധിച്ചിടത്തോളം ചാരിതാർത്ഥ്യ കരമായ വസ്തുതയാണ്.