Schoolwiki സംരംഭത്തിൽ നിന്ന്
19:37, 24 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssadoor (സംവാദം | സംഭാവനകൾ)



പട്ട്ളക്കായി = പടവലങ്ങ
പയം = പഴം
പയ്യു = പശു
പറോര്‍ത്തി = കൃഷിപ്പണി
പര്‍ങ്കാവ് = കശുമാവ്
പഞ്ചാര = പഞ്ചസാര
പര്‍ങ്കാങ്ങ = കശുമാങ്ങ
പാങ്ങ് = ഭംഗി
പാനി = കുടം
പാന്തം = തെങ്ങോലയുടെ മടലില്‍ നിന്നും ചെത്തിയെടുക്കുന്ന വള്ളി
പിന്ന = പിന്നെ
പിരാന്ത് = ഭ്രാന്ത്
പിരിയം = പുരികം
പുള്ളി = പേരക്കുട്ടി
പൂ = പൂവ്
പെട്ച്ചി = പിടക്കോഴി
പൈക്ക്ന്ന് = വിശക്കുന്നു
പൊകെ = പുക
പൊട്ട് = മോശം
പൊര = വീട്
പൊരേക്കുടി = ഗൃഹപ്രവേശം
പൊയ = പുഴ
പൊയ്യ = പൂഴി
പൊല്‍സ് = ഐശ്വര്യം
പോട്ട് = പോകട്ടേ
പോറ = പോടാ
പോന്ന = പോകുന്നോ
പോറ്റാന്‍ = വളര്‍ത്താന്‍
പോക്കിരി = കുസൃതി
പീടിയ = കട
പുള്ളര്‍ = കുട്ടികള്‍
പാഞ്ഞു = ഓടി
പായ്പ്പിച്ചു = ഓടിച്ചു

"https://schoolwiki.in/index.php?title=പ&oldid=104562" എന്ന താളിൽനിന്ന് ശേഖരിച്ചത്