രാഹുൽ. ആർ. നാഥ്‌

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 15 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sthomashskallara (സംവാദം | സംഭാവനകൾ) ('2004-2005-ല്‍ തിരൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്…' താൾ സൃഷ്ടിച്ചിരിക്കുന്നു)

2004-2005-ല്‍ തിരൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ കലാപ്രതിഭ. കേരള സ്കൂള്‍ കലോത്സവത്തിലെ അവസാനത്തെ കലാപ്രതിഭ കൂടിയാണ് ശ്രീ. രാഹുല്‍ . ആര്‍. നാഥ്. ശാസ്ത്രീയ സംഗീതം, മൃദംഗം, കാര്‍ടൂണ്‍, മലയാള പദ്യ പാരായണം എന്നീ ഇനങ്ങളിലാണ് സമ്മാനാര്‍ഹനായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ടോപ്‌ സ്കോറര്‍ ആണ്. 2010-2011 എം. ജി യൂണിവേര്‍സിറ്റി കലാപ്രതിഭ കൂടിയാണ്‌ രാഹുല്‍ . നാഷണല്‍ യുവജനോത്സവത്തില്‍ കാര്‍ട്ടൂണില്‍ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . ഇപ്പോള്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. ചെറിയ ക്ലാസ് മുതല്‍ കലാരംഗത്ത് പഠനം നടത്തി വിജയിയായി വരുന്നു. അച്ഛന്‍: K.P രഘുനാഥ് അമ്മ: R. പ്രസന്ന കുമാരി. രണ്ടു സഹോദരങ്ങള്‍ : രോഹിത്‌, രാംനാഥ്.

"https://schoolwiki.in/index.php?title=രാഹുൽ._ആർ._നാഥ്‌&oldid=104102" എന്ന താളിൽനിന്ന് ശേഖരിച്ചത്