ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം

Schoolwiki സംരംഭത്തിൽ നിന്ന്
05:36, 8 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.H.S.S. IRIMBILIYAM (സംവാദം | സംഭാവനകൾ)
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-11-2010G.H.S.S. IRIMBILIYAM




തൂതയും നിളയും അതിരുതീര്‍ക്കുന്ന ഇരിന്പിളിയം ഗ്രാമത്തിന്‍റെ സ്വന്തം സര്‍ക്കാര്‍ വിദ്യാലയം.

ചരിത്രം

വേഴാമ്പലിന്‍റെ പ്രരോദനങ്ങള്‍ക്കൊടുവില്‍ ഒരിറ്റു ദാഹജലം പോലെ, ഒരു പ്രദേശത്തിനു മുഴുവന്‍ പൂമഴയായി ഇരിമ്പിളിയം ഗവ.ഹൈസ്കൂള്‍ 1974-ല്‍ ഏകാധ്യാപക സേവനത്തോടെയാണ് ആരംഭിച്ചത്. തൂതയും നിളയും അതിരുതീര്‍ക്കുന്ന, കുന്നും, കുഴിയും വയലും ദുര്‍ഗമമായ നാട്ടുപാതകളും നിറഞ്ഞ ഒരു കുഗ്രാമത്തിന്‍റെ സ്വപ്നം പൂവണിയുകയായിരുന്നു 1974 സെപ്തംബര്‍ 3 ന്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് മദ്രസ്സ കെട്ടിടത്തിലായിരുന്നു. 1976-ല്‍ ആണ് സ്വന്തം കെട്ടിടത്തിലേക്ക്- ആറ് ക്ലാസുകളോട് കൂടിയ പ്രഥമ ബ്ലോക്കിലേക്ക് - സ്കൂള്‍ മാറ്റി സ്ഥാപിക്കുന്നത്. 1977 മാര്‍ച്ചിലെ ആദ്യ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അടുത്ത സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. 1978 മാര്‍ച്ചിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. ത്രിതല പഞ്ചായത്തുകള്‍, എസ്.എസ്.എ, എം.എല്‍.എ-എം.പി ഫണ്ടുകള്‍ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാന്‍ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഒരു സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 35 ക്ലാസ് മുറികളാണ് നിലവിലുള്ളത്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം പൊതുവായി ഉപയോഗിക്കുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്കൗട്ട്-ഗൈഡ്
  • പരിസ്ഥിതി ക്ലബ്ബ്
  • പ്രവൃത്തിപരിചയക്ലബ്ബ്
  • സ്പോര്‍ട്ട്സ് ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ഭാഷാ ക്ലബ്ബുകള്‍(ഹിന്ദി, ഇംഗ്ലീഷ്, മലയാളം,അറബി, ഉറുദു)
  • ഗണിത ക്ലബ്ബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി.പി.മുഹമ്മദ് കുട്ടി, പുരുഷോത്തമ പണിക്കര്‍, ശാന്തകുമാരി, രാഘവപിള്ള, മുരാരി, ചിത്തരഞ്ജന്‍, ബാലകൃഷ്ണന്‍, സുധാകരന്‍, ശങ്കരനാരായണന്‍ ഭട്ടതിരിപ്പാട്, സുശീല ജോര്‍ജ്ജ്, കൃഷ്ണന്‍കുട്ടി.എന്‍, തങ്കമണി, രാമചന്ദ്രന്‍.എം, സുകുമാരന്‍.ടി, സുലോചന.പി, ഉമാദേവി, വേലായുധന്‍.പി.പി, അബ്ദു്ള്‍ കരീം, പരമേശ്വരന്‍.വി.ആര്‍, അഹമ്മദ്.എം.കെ,

വഴികാട്ടി

<googlemap version="0.9" lat="10.878214" lon="76.099162" zoom="16" width="350" height="350" selector="no" controls="none"> http:// 10.878762, 76.100514 IRIMBILIYAM GHSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.