എസ്.എ.എച്ച്.എസ് വണ്ടൻമേട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 3 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahsvandanmedu (സംവാദം | സംഭാവനകൾ) (' വണ്ടന്‍മേട് വണ്ടന്‍…' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                    വണ്ടന്‍മേട്

വണ്ടന്‍മേട്,വാക്കുകള്‍ക്ക് വര്‍ണ്ണിക്കാന്‍ കഴിയാത്ത നിസ്തുല സൗന്ദര്യമാണത്.ലോക പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിക്കും,ഹൈറേഞ്ചിന്റെ പട്ടണമായ കട്ടപ്പനക്കും ഇടയില്‍ പ്രൗഢിയുടെ പ്രകടനങ്ങളോ ആര്‍ഭാടത്തിന്റെ ആഘോഷങ്ങളോ ഇല്ലാതെ നിശ്ശബ്ദമായി നില കൊള്ളുന്ന ഗ്രാമം.സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ശ്രീകോവിലായ വണ്ടന്‍മേട്,പക്ഷേ വിപണിയുടെ ചാഞ്ചാട്ടങ്ങളെയൊക്കെ അതിജീവിച്ചുകൊണ്ട് വൈകാരിക സന്തൂലിതാവസ്ഥയുടെ നേര്‍രേഖയിലൂടെ സഞ്ചരിക്കുന്നു. ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ പ്രദേശമായ വണ്ടന്‍മേട്,സുഗന്ധദ്രവ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏലയ്ക്കായുടെ വിള നിലമാണ്.ഏലം വിളവിന്റെ കാര്യത്തില്‍ ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനത്താണ് വണ്ടന്‍മേട് പ്രദേശം. കുരുമുളക്,ഗ്രാമ്പൂ ആദിയായ സുഗന്ധ വിളകളും ഈ പ്രദേശത്ത് സമൃദ്ധമാണ്. പ്രകൃതിദത്തമായ ശീതികരണ സംവിധാനം ഈ നാടിന്റെ അനുഗ്രഹമാണ്. ജനസാന്ദ്രതയില്‍ സാമാന്യനിലവാരം പുലര്‍ത്തുന്ന ഈ ഗ്രാമം സര്‍വ്വ മത സൗഹാര്‍ദത്തിന്റെ സൗന്ദര്യവും സംഗമിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ വണ്ടന്‍മേട് സെന്റ് ആന്റണീസ് യു പി സ്കൂളും നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്കൂളും ആദ്യകാല പുരോഗതിക്ക് ചുക്കാന്‍ പിടിച്ചു. പിന്നീട് സെന്റ് ആന്റണീസ് യു പി സ്കൂള്‍ ഹൈസ്കൂളായും നെഹ്റു സ്മാരക സ്കൂള്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. പുറ്റടി ഹോളിക്രോസ് കോളേജും, ആമയാര്‍ എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്കൂളും പിന്‍മുറക്കാരായി അവരുടെ സേവനവും ആത്മാര്‍ത്ഥമായി അനുഷ്ഠിക്കുന്നു. ഹരിതാഭമായ ഈ ഗ്രാമം നഗരവത്കരണത്തിന്റെ കിരണങ്ങള്‍ ഇനിയുമേശാതെ ഗ്രാമീണ കന്യകയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നു.സമകാല പുരോഗതിയുടെ സ്പന്ദനങ്ങള്‍ ആവാഹിച്ചു കൊണ്ട് തായിവേരുകളെ കരുത്തുറ്റതാക്കികൊണ്ട് നവയുഗ ശില്പികളെ സൃഷ്ടിക്കാന്‍ ഈ ഗ്രാമം വെമ്പുകയാണ്.അതിന് സാക്ഷാത്കാരമേകുവാന്‍ ഞങ്ങളും