Schoolwiki സംരംഭത്തിൽ നിന്ന്
1939-ല്‍ ഒരു പ്രിപ്പറേറ്ററി സ്കൂളായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. അന്ന് വെറുമൊരു ഓലഷെഡ് ആയിരുന്നു ഈ വിദ്യാലയം. പിന്നീട് 1945-ല്‍ കൊച്ചി രാജ്യത്തിലെ വിദ്യാഭ്യാസ ഓഫീസറും രാജകുടുംബത്തിലെ അംഗവുമായ ശ്രീ. രാമവര്‍മ്മ (കുട്ടന്‍ തമ്പുരാന്‍) തറക്കല്ലിട്ട കെട്ടിടമാണ് ഇന്നുള്ളത്. അന്ന് തിരുവാങ്കുളം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പഠനത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ഇന്നാട്ടിലെ താഴെക്കിടയിലുള്ള ജനങ്ങളുടെ പുരോഗതിയില്‍ അതീവ തല്പരനായിരുന്ന സ്ഥാപക മാനേജര്‍ ശ്രി. എം ഒ. ഇട്ടൂപ്പ്, വളരെ ത്യാഗങ്ങള്‍ സഹിച്ചാണ് അക്കാലത്ത് ഈ വിദ്യാലയം നടത്തിപ്പോന്നത്. സീപ്പോര്‍ട്ട് -എയര്‍പ്പോര്‍ട്ട് റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ഈ വിദ്യാലയം, ഇന്ന് 1200-ലധികം കുട്ടികളും 60-ലധികം അധ്യാപകരും ഉള്ള ഒരു വലിയ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. സാമൂഹ്യ, സാംസ്കാരീക, രാഷ്ട്രീയ രംഗങ്ങളില്‍ കഴിവ് തെളിയിച്ച നിരവധി പ്രതിഭകള്‍ക്ക് ജന്‍മം നല്‍കിയ ഈ വിദ്യാലയം മികച്ച നിലവാരം പുലര്‍ത്തിക്കൊണ്ട് വിദ്യാഭ്യാസ വിഹായസ്സില്‍ ഇന്നും വിഹരിക്കുന്നു.