ശ്രദ്ധ -മികവിലേക്കൊരു ചുവട്.

നമ്മുടെ മുന്നിൽ ഇരിക്കുന്ന ഓരോ വിദ്യാർഥിയുടെയും കഴിവും   അഭിരുചികളും വികസിപ്പിച്ചെടുത്താൽ മാത്രമേ അവരെ ഉന്നതിയിലേക്ക് ഉയർത്താൻ സാധിക്കുകയുള്ളൂ അതിലൂടെ നമ്മൾ  വിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ശ്രദ്ധ പദ്ധതിപഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിൽ എത്തിക്കാനും ലക്ഷ്യമിടുന്നു .

വിവേകോദയം എൽപി സ്കൂളിൽ  വളരെ നല്ല രീതിയിൽ തന്നെ ശ്രദ്ധ പദ്ധതി നടത്തിയിരുന്നു. പ്രധാനമായും മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളിൽപഠന പിന്നോക്കാവസ്ഥ നേരിടുന്ന  കുട്ടികളെ ആയിരുന്നു ശ്രദ്ധയിൽ ഉൾപ്പെടുത്തിയിരുന്നത് . ഇംഗ്ലീഷ് മലയാളം ഗണിതം പരിസരപഠനം   എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും പ്രത്യേകമായ ആയ പഠന അനുഭവം  കുട്ടികൾക്ക് നൽകുന്നതിന് ശ്രദ്ധയിലൂടെ സാധിച്ചിട്ടുണ്ട്.അതിലൂടെ കുട്ടികളെ ഒരുപടി എങ്കിലും മുന്നിൽ എത്തിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

3 ,4 ക്ലാസുകളിൽ പഠിക്കുന്ന പഠന പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുകയും പ്രത്യേകമായ ടൈംടേബിൾ തയ്യാറാക്കുകയും ശ്രദ്ധ പദ്ധതിക്കായി പ്രത്യേകമായി സമയം മാറ്റി വച്ചു കൊണ്ടാണ് പദ്ധതി വിവേകോദയം എൽ പിസ്കൂളിൽ നടപ്പാക്കിയിരുന്നത് .

ശ്രദ്ധ പരിപാടിയിലൂടെ മികവിലേക്ക് ഉയർന്നവർ..

ഓരോ കുട്ടിക്കും അർഹമായ പരിഗണനയും പിന്തുണയും നൽകുന്നതിനും അവരുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നതിനും കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നതിനും ശ്രദ്ധ യിലൂടെ സാധിച്ചു.

കൃത്യമായ മൊഡ്യൂൾ കൃത്യമായ സമയം  കൃത്യമായ ദിവസംകൃത്യമായ പ്രവർത്തനങ്ങൾ എല്ലാം തന്നെ  ശ്രദ്ധയെമറ്റു പ്രവർത്തനങ്ങളിൽ നിന്ന് വേറിട്ടു നിർത്തി പിന്തുണ ആവശ്യമായ കുട്ടികൾക്ക് വളരെ പ്രയോജനകരമായ പ്രവർത്തനങ്ങളായിരുന്നു ശ്രദ്ധയിലൂടെ വിവേകോദയം എൽപി സ്കൂൾ കാഴ്ചവച്ചത്.

"https://schoolwiki.in/index.php?title=VLPS/ശ്രദ്ധ&oldid=1513306" എന്ന താളിൽനിന്ന് ശേഖരിച്ചത്