വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം

ചാരുംമൂട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം. വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/crb&oldid=2674379" എന്ന താളിൽനിന്ന് ശേഖരിച്ചത്