സ്‌കൂൾ പ്രവേശനോത്സവം 2025-2026

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നൃത്തം


സർവോദയ വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുരുന്നുകളുടെ കളിചിരികളിലാറാടി ഏറെ ആവേശത്തോടെ ഉത്സവാന്തരീക്ഷത്തില് ചടങ്ങ് സംഘടിപ്പിച്ചു. വർണ്ണക്കടലാ സുകളും തോരണങ്ങളും മുത്തുക്കുടകളുമായി വിദ്യാലയം അലങ്കരിച്ച് കുട്ടികൾക്ക്, മധുരം നൽകി അധ്യാപകരും, പി ടി എ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

പ്രൊഫ. ഡോ. ഷേർലി സ്റ്റുവർട്ട് (പ്രിൻസിപ്പൽ), റവ. ​​ഫാ. ജോൺ മുറുപ്പേൽ(ബർസാർ), വൈസ് പ്രിൻസിപ്പൽ ശ്രീമതി ടെറിൻ ജോസഫ്, ആനിമേറ്റർമാരായ ശ്രീമതി. ബിനുമോൾ, ശ്രീമതി. സീജ ആൽബർട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടികൾക്കായി പി.ടി.എ പ്രതിനിധിയും മുഖ്യാതിഥിയുമായിരുന്ന ശ്രീ. ചന്ദ്രസേനൻ മിതൃമ്മല അവതരിപ്പിച്ച മാജിക് ഷോ പരിപാടികൾക്ക് മിഴിവേകി.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/JITHA_S_R&oldid=2740815" എന്ന താളിൽനിന്ന് ശേഖരിച്ചത്