Schoolwiki:എഴുത്തുകളരി/12555
എയു.പി.എസ് ഉദിനൂർ സെൻട്രലിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ഇന്ന് (01/06/2026) വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പുതുതായി വിദ്യാലയത്തിലെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. പരിപാടി പ്രഥമാധ്യാപകൻ കെ രാജേഷ് കുമാറിൻ്റെ സ്വാഗത പ്രസംഗത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് പി.ടി എ പ്രസിഡൻ്റ് എം ശ്രീജേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ പി. കൈരളി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. . മാനേജർ എം.വി. കുഞ്ഞിക്കോരൻ പാഠപുസ്തക വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ സൊസൈറ്റി പ്രസിഡന്റ് കെ. എൻ. വാസുദേവൻ നായർ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് സൊസൈറ്റി സെക്രട്ടറി ഇയ്യക്കാട് രാഘവൻ മാസ്റ്റർ സ്കൂളിലെ ആർ.പിമാരെ ആദരിച്ചു. ടി ബിന്ദു ടീച്ചർ കിഡ് ഗ്ലോവ് സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു ചിത്രടീച്ചറുടെ നേതൃത്വത്തിൽ നടന്ന ഇത്തിരിനേരം ഒത്തിരി കാര്യം പരിപാടി കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു.
പരിസ്ഥിതി ദിനം 2026
ഉദിനൂർ സെൻട്രൽ എ.യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.സുധാകരൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.കൈരളി അധ്യക്ഷയായി പടന്ന കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ മുഖ്യാതിഥിയായി. തന്മയ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷി അസിസ്റ്റന്റ് കപിൽ. പി.ടി.എ. പ്രസിഡന്റ് എം. ശ്രീജേഷ്.ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് കെ.എൻ.വാസുദേവൻ നായർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.രാജേഷ് കുമാർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ടി.ബിന്ദു നന്ദിയും പറഞ്ഞു.ഉയരങ്ങളിലെത്താം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവേശകരമായ അനുഭവമായി. ഉച്ചഭക്ഷണവും പായസ വിതരണവും ചടങ്ങിന് മധുരമേകി. എല്ലാ വിദ്യാർത്ഥികൾക്കും പഠനസാമഗ്രികൾ വിതരണം ചെയ്തു. എസ്. ആർ ജി കൺവീനർ ടിവി നിഷയുടെ നന്ദിയോടു കൂടി പരിപാടി സമാപിച്ചു