പരിസ്ഥിതി ദിനാഘോഷം 2026

       പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിക്കായി എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പടന്നക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ ശ്രീജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. വാർഡ് കൗൺസിലർ അബ്ദുള്ള പടന്നക്കാട് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പോസ്റ്റർ രചന മത്സരം ക്വിസ് മത്സരം എന്നിവയും നടന്നു. മുഴുവൻ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/1&oldid=3007347" എന്ന താളിൽനിന്ന് ശേഖരിച്ചത്