എൽഇഡി നിർമ്മാണം_ വർക്ക് ഷോപ്പ്)

ആവശ്യകത

സമ്പൂർണ്ണ ലോക്ക് ഡൗൺ ആരംഭിച്ച തോടെ  ഗാർഹിക വൈദ്യുത ഉപയോഗത്തിൽ  ഗണ്യമായ ഉയർച്ച ഉണ്ടായി. വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്ന വൈദ്യുതിചാർജ് നേക്കാൾ കുറവായാണ് ഗാർഹിക ബില്ലിൽ കെഎസ്ഇബി ചാർജ് ഈടാക്കുന്നത്. വൈദ്യുതി കേന്ദ്രത്തിആൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും പലപ്പോഴും ഉയർന്ന വിലയ്ക്ക് വാങ്ങി താഴ്ന്ന വിലയ്ക്ക് ഗാർഹിക ആവശ്യങ്ങൾക്ക് നൽകുന്ന നാടാണ് കേരളം. ഈ അവസരത്തിൽ വൈദ്യുതി പാഴാക്കി കളയാതിരിക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.                        

(ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ)

1.വീട് വയർ ചെയ്യുമ്പോൾ ലോഡിന് അനുസരിച്ചുള്ള വയർ ഉപയോഗിക്കുക ഇതിൽ വീഴ്ച വന്നാൽ വൈദ്യുതി  നഷ്ടപ്പെടുകയും അപകടം ഉണ്ടാകുകയും ചെയ്യുന്നു.

2. റഫ്രിജറേറ്റർ കളുടെ ഡോറുകൾ അധികസമയം തുറന്ന് ഇടാതിരിക്കുക

3. വൈകുന്നേരം ആറു മുതൽ ഒൻപതു വരെ ഇസ്തിരിപ്പെട്ടി മോട്ടോർ ഇവ പ്രവർത്തിപ്പിക്കുന്ന ത് ഒഴിവാക്കുക 4. ഇസ്തിരി ഇടുമ്പോൾ ഒരാഴ്ചത്തേക്ക് ചെയ്തു വെക്കുക

5. ഇസ്തിരി ഇടുമ്പോൾ ഫാൻ പ്രവർത്തിക്കരുത്

6. പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗിക്കരുത്

7. മൊബൈൽഫോൺ  പൂർണമായും ചാർജ് ചെയ്താൽ സോക്കറ്റിൽ നിന്നും ഊരി മാറ്റുക.

(പ്രവർത്തനം)

എൽഇഡി ബൾബുകൾ നമ്മുടെ വീടുകളിൽ സ്ഥാപിച്ചതിനുശേഷം മുൻ മാസങ്ങളിലെ വൈദ്യുത ബില്ലുകളും ആയി വരും മാസ ബില്ലുകൾ താരതമ്യം ചെയ്യുക ചാർജ് വളരെ കുറയുന്നതായി മനസ്സിലാക്കാം എൽഇഡി ബൾബ് വൈദ്യുതി ചാർജ് കുറയ്ക്കുവാൻ വലിയ പങ്കുവഹിക്കുന്നു എന്ന് മനസ്സിലാക്കാം

വീട് ഒരു എൽഇഡി നിർമ്മാണ യൂണിറ്റിലേക്ക

(ലക്ഷ്യം)

ഹൈസ്കൂൾ വിഭാഗം കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെ യും എൽഇഡി നിർമ്മാണം പരിചയപ്പെടുത്തുക. വീട് ആവശ്യങ്ങൾക്കുള്ള എൽഇഡി സ്വന്തമായി നിർമ്മിച്ച ഉപയോഗിക്കുക.


പ്രവർത്തനം

തെരഞ്ഞെടുത്ത 10 വിദ്യാർഥികൾക്ക് പരിശീലനം അവരുടെ രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ നൽകി തുടർന്ന് മറ്റു കുട്ടികളിലേക്ക് എത്തിച്ചു. എസ് പി സി യുടെ കൺവീനർ ശ്രീ ജുബീഷ് സാറും കുട്ടികളും സാമൂഹ്യ അകലം ക്രമീകരിക്കുന്നതിന് നേതൃത്വം നൽകി . കുട്ടികൾ നിർമ്മിച്ച എൽഇഡി ബൾബുകൾ അവരുടെ പേരുകൾ എഴുതി സൗജന്യമായി തന്നെ അവർക്ക് വിതരണം ചെയ്തു ആദ്യഘട്ടത്തിൽ തന്നെ ഏകദേശം പത്ത് വീട്ടുകാർക്ക് അതിൻറെ പ്രയോജനം ലഭിച്ചു

ശാസ്ത്ര പ്രോജക്ട്

ചർമസംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് മതിയായ TFM ഉറപ്പുവരുത്തി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സോപ്പ് നിർമ്മാണം

കൃത്രിമ നിറത്തിനു പകരം പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് സോപ്പ് നിർമ്മിക്കാൻ കഴിയും എന്നത് ഇതിന്റെ മറ്റൊരു മേന്മയാണ്..

soap project
soap project 3
soap project
"https://schoolwiki.in/index.php?title=SCIENCE_CLUB&oldid=1786365" എന്ന താളിൽനിന്ന് ശേഖരിച്ചത്