സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1913 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചെറുവത്ത് എന്ന സ്ഥലത്ത് സ്ഥാപിതമായി .സമൂഹത്തിലെ മുസ്ലീം സമുദായത്തിലെ മതപരവും ഭൗതികവുമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയം സ്ഥാപിച്ചത്. ചെറുവത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ സ്ക്കൂൾ പിന്നീട് മദ്രസ്സയായും സർക്കാർ എയ്ഡഡ് സ്ക്കൂളായും മാറി. പിന്നീട് നടക്കകം എൽ .പി എന്ന പേരിൽ പുതിയ കെട്ടിടത്തിലേക്ക് മാറി. പഴശ്ശി കനാൽ വിദ്യാലയത്തിന് സമീപത്ത് കൂടി കടന്നു പോകുന്നതും മഴക്കാലത്ത് കനാലിൽ വെള്ളം കെട്ടി നിൽക്കുന്നതും സ്ക്കൂളിൽ കുട്ടികൾ കുറയുന്നതിന് കാരണമാണ്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും മെച്ചപ്പെട്ട ചുറ്റുപാടിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ ഉള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കാറുണ്ട്. ശുചിത്വ വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=NADAKKAKAM_L,P,SCHOOL/ചരിത്രം&oldid=1340875" എന്ന താളിൽനിന്ന് ശേഖരിച്ചത്