പരിഭവമെന്തിന്?

പരിഭവമാണോ പൂവേ

  നീ

എന്തിനു നീ -

ഇന്നെന്നോടിപിണക്കം

കുഞ്ഞുപൂേവേ- ചെല്ലുകനീ ഒന്നൊനു-

ചൊല്ലുപരിഭവമെന്തിന്

                            (2)

നിന്നെ ഞാന് എന്നും- പരീപാലിച്ചില്ലേ..

ഒരു വട്ടം പോലും- നിന്നെ ഞാന്-     നോവിച്ചോ.. കരയിച്ചോ

ആഴകുളള പൂവേ -നിന്നെ ഞാൻ

                     (2)

            (കുഞ്ഞുപൂവേ)         നീ  കരയുമ്പോൾ  ആശ്വാസമാകാൻ ഞാനില്ല                                 

നിന്റെ ഇലയൊന്നുവാടിയാൽ വിഷമം എനിക്കല്ലേ           

  നിന്റെ ഒരുമൊട്ടുതളിർത്താൽ സന്തോഷമെനിക്കല്ലേ           

നീ എന്നോടൊന്നു പിണങ്ങിയാൽ                       

ആ വേദന സഹിക്കാൻ എനിക്കു കഴികയില്ല                   

 ഇനിയെന്തിനീ അകലം          കുഞ്ഞു  പൂവേ പരിഭവമെന്തിന്? പരിഭവമെന്തിന്?                   

  _               ശ്രീയാലക്ഷ്മി എസ്, 6 A

ഊർജവും വീടും

സൂര്യനുമുണ്ട് ഊർജം

ജലാശയത്തിനുമുണ്ട്  ഊർജം

ഊർജമില്ലാതീ ലോകത്ത് ജീവിക്കാനകുമോ

ഊർജമില്ലാതൊരു ദിനം ചിന്തിക്കാൻ ആകുമോ ഈ കാലം

അരയ്ക്കാൻ വേണം ഊർജം

കുളിക്കാൻ വേണം ഊർജം

ഊർജമില്ലാതൊരു ദിനം ചിന്തിക്കാൻ ആകുമോ ഈ കാലം

പൂക്കൾക്ക് വേണം ഊർജം

സാധാ മൃഗങ്ങൾക്കും വേണം ഊർജം

ഊർജമില്ലാതെ ഇല്ല നമ്മുക്കൊരു ദിനം

ഊർജമില്ലാതീ ലോകത്ത് സാധ്യമോ മനുഷ്യ വാസം

അവധൂതൻ (ചെറുകഥ)

നേരം പുലർന്നു വരുന്നതേയുള്ളൂ..... അധികം  തിരക്കില്ലാത്ത ബസ്റ്റാൻഡിൽ ഞാൻ അക്ഷമനായി നിന്നു. ഒന്നോ രണ്ടോ യാത്രക്കാരെ ഒഴിച്ചുനിർത്തിയാൽ  സ്റ്റാൻഡ് വിജനമായിരുന്നു. ബസ്സ് വരാൻ ഇനിയും വൈകുമെന്ന് അറിയിച്ചതിനാൽ ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങളിലൊന്നിൽ ഞാനിരുന്നു. കുറച്ചു മാറി ബസ്സ്റ്റാൻഡിന്റെ ഒഴിഞ്ഞ മൂലയിൽ ഭ്രാന്തനെന്ന് കാഴ്ചയിൽ തോന്നിക്കുന്ന ഒരാൾ എന്നെ ആകർഷിച്ചു.' ഒട്ടിയ വയർ, അൽപവസ്ത്രം, ഗൗരവപൂർണ്ണമായ മുഖത്തേക്ക് ഇറങ്ങിക്കി ടക്കുന്ന മുടിയിഴകൾ.... ഇങ്ങനെയൊക്കെയാണെങ്കിലും തിളങ്ങുന്ന കണ്ണുകൾ, തേജസ്സുറ്റ മുഖം '.

       അടുത്തുള്ള കടയിൽ ആ സവിശേഷ വ്യക്തിയെപ്പറ്റി തിരക്കി. " കുറച്ചു ദിവസമായി ഇവിടെ വന്നിട്ട്... " കടക്കാരൻ പറഞ്ഞു. " ഏതോ ഭ്രാന്തൻ" അടുത്തു നിന്നയാൾ പുച്ഛത്തോടെയും വെറുപ്പോടെയും പറഞ്ഞു. ഒട്ടിയ വയർ കണ്ടപ്പോൾ പല ഭൂതകാല അനുഭവങ്ങളും മനസ്സിൽ നിറഞ്ഞു. അടുത്തുള്ള ചായക്കടയിലേക്ക് ഞാൻ നടന്നു. " മൂന്നു വട ". ആ പലഹാരപ്പൊതിയുമായി ഞാൻ അയാളെ സമീപിച്ചു.

            നിസ്സംഗ ഭാവത്തോടെ അയാൾ തന്റെ നേരെ നോക്കി. പിന്നീട് കൈനീട്ടി അതു വാങ്ങി. സാധാരണ ഞാൻ യാചകരെ കാണുമ്പോൾ ഭക്ഷണം വാങ്ങി നൽകാറുള്ളതാണ്. അത് കിട്ടുമ്പോൾ അവരുടെ മുഖം തിളങ്ങുന്നത് പലവട്ടം കണ്ടതുമാണ് ആ പുണ്യ പ്രവർത്തിയിലൂടെ കിട്ടുന്ന നിർവൃതി എന്നും എന്റെ ജീവിതത്തിൽ വെളിച്ചം വിതറാറുണ്ട്. എന്നാൽ അതിൽനിന്നും തികച്ചും വിരുദ്ധമായി പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നുമില്ലാതെ അയാൾ അത് വാങ്ങിയപ്പോൾ അത്ഭുതം തോന്നി. അയാൾ മെല്ലെ പൊതിയഴിച്ചു.

                  ഈ സമയം ഒരു ശ്വാനൻ അവിടെ പ്രത്യക്ഷപ്പെട്ടു. അയാളുടെ അതേ അവസ്ഥയിലുള്ള ഒരു നായ. വാരിയെല്ലുകൾ പുറത്തേക്ക് ഉന്തി മെലിഞ്ഞ് ദൈന്യതയുള്ള മുഖവുമായി അത് വാലാട്ടി നിന്നു. മെല്ലെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് വട ആഹരിച്ചു തുടങ്ങി. രസകരമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണരീതിയും. വട പതിയെ മുറിച്ച് ഒരു കഷണം വായിലിട്ട ശേഷം മറ്റേ ഭാഗം നായയ്ക്ക്  കൊടുത്തു. അവനതു നന്ദിയോടെ ഭക്ഷിച്ചു. മിക്കഭാഗങ്ങളും നായക്ക് ആണ് കൊടുത്തത്. എനിക്കത് കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. 'ഈ ഭക്ഷണത്തിന് യാതൊരു വിലയുമില്ലേ ഇയാൾക്ക്?...' ഞാൻ അതിശയിച്ചു.

                  അധ്യാപകനായ എനിക്ക് എന്നും ദൂരയാത്ര വേണ്ടിയിരുന്നതിനാൽ അയാളും എന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.' 'മൗനം വിദ്വാനു ഭൂഷണം' എന്ന പേരിൽ ഇരിക്കുന്ന അയാളെ സംസാരിപ്പിക്കാൻ എന്നാലാവുന്നത് ചെയ്തെങ്കിലും ഞാൻ ആ ഉദ്യമത്തിൽ പരാജയപ്പെട്ടു. എങ്കിലും മനസ്സിന്റെ ഭാഷയിൽ അയാളെന്നോട് സംസാരിക്കുന്നതായി എനിക്ക് തോന്നിയിരുന്നു. ഒടുവിൽ നിരന്തരമായി സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ അയാൾ തന്റെ ജീവിതകഥ പറഞ്ഞു; അയാളുടെ സ്ഥായീഭാവം ആയ നിർവികാരതയിൽ തന്നെ. അയാൾ വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന ധനികനായിരുന്നെന്നും സ്വത്തെഴുതി വാങ്ങിച്ച ശേഷം മക്കൾ ഇറക്കിവിട്ടു എന്നും അയാളുടെ സംസാരത്തിൽ നിന്ന് എനിക്ക് ബോധ്യമായി. അയാൾ മെല്ലെ എന്റെ ജീവിതത്തെ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു.

                      മനുഷ്യജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്താനും "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ" എന്ന ലക്ഷ്മണ സാന്ത്വനത്തിലെ വരികൾ കുട്ടികളെ പഠിപ്പിക്കുമ്പോഴും അത് മനസ്സിലാക്കി തരാൻ അയാൾ വേണ്ടിവന്നു..... വെറുമൊരു മാനസികരോഗിയോ മറവിരോഗിയോ അല്ല, അയാൾ എന്ന് എനിക്ക് ബോധ്യമായിരുന്നു. ചില സമയത്ത് നാറാണത്ത് ഭ്രാന്തന്റെ അവതാരമായും എനിക്കനുഭവപ്പെട്ടു. നാളുകൾ കടന്നു പോയി..... താടിയും മുടിയും വളർന്ന് അയാളൊരു ഋഷിയെപ്പോലെ തോന്നിച്ചു.

             പതിവുപോലെ ബസ് കാത്തു നിന്ന് എനിക്ക് വിശ്വസിക്കാനായില്ല. അയാളുടെ ഇരിപ്പിടം ശൂന്യമായിരുന്നു. തിരയൊഴിഞ്ഞു നിന്ന സാഗരം കണക്കെ അവിടം ശോകമൂക മായിരുന്നു. നെറ്റിയിൽ നിന്ന് ഒരു തുള്ളി വിയർപ്പ് ഒഴുകി.... ഒന്ന് നിന്നശേഷം താഴേക്ക് വീണു മരിച്ചു. ഞാൻ ചുറ്റിനും നോക്കി.' ഇല്ല.... അയാൾ എവിടെയുമില്ല....

                      തന്റെ ബസ്സ് വന്ന് കഴിഞ്ഞിരുന്നു. എനിക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി. അവസാനമായി ഒന്ന് കാണണമെന്നുണ്ടായിരുന്നു.... ബസ് പോകാറായപ്പോൾ കണ്ടക്ടർ നാരായണേട്ടൻ വിളിച്ചു. " മാഷേ.... കേറുന്നില്ലേ....? ബസ് വിടാറായി..... "

" ഇല്ല നാരായണേട്ടാ..... എനിക്കൊരാളെ കാണാനുണ്ട്."

" എന്നാ ശരി "

പുറപ്പെടാനുള്ള മണിയടിച്ചു കൊണ്ട് നാരായണേട്ടൻ പറഞ്ഞു. ഞാൻ പതിയെ ബസ്റ്റാന്റി നോട് ചേർന്നുകിടക്കുന്ന വഴിയിലേക്കിറങ്ങി. ഒരു നായ ചത്തു കിടക്കുന്നത് കണ്ട് അങ്ങോട്ടേക്ക് ചെന്നു. " അയ്യോ.....ഇതയാളുടെ നായ അല്ലേ..... " അപ്പോഴും ആ നായയ്ക്ക് ദൈന്യ ഭാവം ഉണ്ടായിരുന്നു. അടുത്ത വഴിയരികിനോട് ചേർന്ന് അതാ അയാളിരിക്കുന്നു, സ്വതസിദ്ധമായ നിർവികാരതയോടെ....

                             എന്നെ കണ്ടപ്പോൾ അയാൾ എഴുന്നേറ്റു. പിന്നെ ശ്രദ്ധാപൂർവ്വം ശരീരത്തിലെ അവസാന പൊടിയും തുടച്ചു കളഞ്ഞു. ശേഷം എങ്ങോട്ടെന്നില്ലാതെ നടന്നകന്നു. സ്വന്തം നായ മരിച്ചിട്ടും തുടരുന്ന ഭീകരമായ നിർവികാരത എന്നെ അമ്പരപ്പിച്ചു. ഞാൻ അയാളെ പിന്തുടർന്നു. എന്നിട്ട് ചോദിച്ചു. " എങ്ങോട്ടാണ് പോകുന്നത്? " അയാൾ എന്നെ നോക്കി നിഗൂഢമായി മന്ദഹസിച്ചു. എന്നിട്ട് അൽപ്പ വസ്ത്രത്തിന് പുറത്തേക്ക് തൂങ്ങി നിന്ന നൂൽ വലിച്ചു പൊട്ടിച്ചു. പിന്നീട് നഗരത്തിരക്കിലെവി ടെയോ ലയിച്ചു.

' ഒരു അവധൂത'നെ കണക്കെ.......

എല്ലാത്തിനും മൂകസാക്ഷിയായി അനന്തതയിൽ എവിടെയോ നായയുടെ ആത്മാവും.....

                       ഹരിഗോവിന്ദ് കെ ആർ

+2 സയൻസ് A ബാച്ച്

"https://schoolwiki.in/index.php?title=E_വിദ്യാരംഗം&oldid=1764658" എന്ന താളിൽനിന്ന് ശേഖരിച്ചത്