Amups42249/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അപർണ്ണാ രാജ് വേങ്കോട്

11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.

അപർണ്ണാ രാജ് വേങ്കോട്

ഇപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി.

മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.

2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ A ഗ്രേഡ് കരസ്ഥമാക്കി.

100 ഓളം കവിതകൾ രചിച്ചു.

2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം,

ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,

സാഹിത്യ രത്ന പുരസ്കാരം,

G S S ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,

ശബരി അവാർഡ്‌

ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ

പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടെയാണ്.