A. M. J. B. S. Mannur
പാലക്കാട് ജില്ലയിലെ പറളി സബ്ജില്ലയിലെ ഏകദേശം 108 വര്‍ഷം പഴക്കമുള്ളവിദ്യലയമാണിത്. ആദ്യകാലത്ത് മണ്ണൂര്‍ മാപ്പിള സ്കൂള്‍ എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1909 ലാണ് പ്രസ്തുധ വിദ്യാലയം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ആദ്യകാലത്ത് 5 ാം ക്ലാസ്സ്‌വരെ ഉണ്ടായിരുന്നു എന്നു രേഖകളില്‍ കാണപ്പെടുന്നു. മണ്ണൂര്‍ കവലയില്‍ നിന്നും അമ്പലപാര പോകുന്ന വഴിക്ക് തിരിഞ്ഞ് എകദേശം അര കിലോമീറ്റര്‍ദൂരം സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്തിച്ചേരാവുന്നതാണ്. മുഹമ്മദ് കുട്ടി മാസ്റ്റര്‍ , ചാപ്പുണ്ണി മാസ്റ്റര്‍, പക്കിര്‍ മാസ്റ്റര്‍, നഫീസ ടീച്ചര്‍, മുഹമ്മദ് മാസ്റ്റര്‍, വത്സല കുമാരി ടീച്ചര്‍,വത്സല ടീച്ചര്‍, എന്നിവരുടെ സ്തുത്യര്‍ഹമായ സേവനം ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ന് 5 അധ്യാപകര്‍ ആണ് ഇവിടെ സേവനം അനുഷ്ട്ടിക്കുന്നത്.