SSK യുടെ പഠനത്തോടൊപ്പം സമ്പാദ്യവും എന്ന പദ്ധതി മുഖേന 2005 ൽ പേപ്പർ ബാഗ് നിർമ്മാണം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിവിധ  ആവശ്യങ്ങൾക്കും സ്കൂളിലെ മറ്റ് പ്രവർത്തനങ്ങൾക്കു മായി ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഇപ്പോഴും ഈ സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു . തുണിക്കടകൾ, മൊബൈൽ, കണ്ണട ഷോപ്പുകൾ എന്നിവിടങ്ങളിൽ ബാഗുകൾ നൽകുന്നു. ഓരോ കടകൾക്കും ആവശ്യമായ പേരുകളും ലോഗോയും പ്രിൻറ് ചെയ്ത് കൊടുക്കുന്നു.

"https://schoolwiki.in/index.php?title=50021പേപ്പർ_ബാഗ്_യൂണിറ്റ്&oldid=1515405" എന്ന താളിൽനിന്ന് ശേഖരിച്ചത്