തിരുവാതിരക്കളി

 

ധനു മാസത്തിലെ തിരുവാതിര ഹൈന്ദവ വനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും  കളിയും  തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട്  എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്.


വേലകളി

ഗ്രാമത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണമായി അമ്പലങ്ങളിലെ ഉൽസവസമയത്താണ് വേലകളി അവതരിപ്പിക്കുക. മധ്യകാലഘട്ടത്തിലെ നായർ ഭടൻമാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരൻമാർ വേഗത്തിൽ ചുവടുവെയ്ക്കുകയും മെയ് വഴക്കത്തോടെ വാദ്യ സംഗീതത്തിനൊപ്പിച്ച് വാൾ വീശുകയും ചെയ്യും

 
 





മാർഗ്ഗംകളി

 
 

മാർത്തോമാ നസ്രാനികൾ പാരമ്പര്യമായി അവതരിപ്പിക്കുന്ന ഒരു സംഘനൃത്തമാണ് മാർഗ്ഗംകളി. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാ രൂപങ്ങളിൽ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി.



ഒപ്പന

 

ഗ്രാമത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ് ഒപ്പന. വിവാഘോഷങ്ങളുടെ ഭാഗമായിയുള്ള സംഘനൃത്തമാണിത്. സാധാരണഗതിയിൽ സത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം തുടങ്ങി ഉത്തര കേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്

"https://schoolwiki.in/index.php?title=4_.വിനോദം&oldid=1762733" എന്ന താളിൽനിന്ന് ശേഖരിച്ചത്