ചിറ്റൂർ പാഠശാല സംസ്കൃത ഹൈസ്കൂളിൽ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ 02.06. 2025 തിങ്കളാഴ്ച്ച പ്രവേശനോത്സവം ആഘോഷിച്ചു. SSLC,NMMS ,USS എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികക്ക് അനുമോദനവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും നടത്തി .കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ. കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു .കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വക്കേറ്റ് കെ പി അജയൻ അധ്യക്ഷനായി. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. കെ എൽ കവിത വിശിഷ്ടാതിഥിയായി .പാഠശാല സംസ്കൃത ഹൈസ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. പി എസ് അജിതകുമാരി സ്വാഗതം പറഞ്ഞു. ശ്രീ ഉദയകുമാർ എസ് ആർ ശ്രീമതി ബിന്ദു , ശ്രീ കെ സുനിൽകുമാർ ശ്രീ കിഷോർകുമാർ, ശ്രീമതി ചന്ദ്രിക. ടി എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ മനു ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.

"https://schoolwiki.in/index.php?title=4.2025-2026&oldid=2739617" എന്ന താളിൽനിന്ന് ശേഖരിച്ചത്