ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക് ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ഇ.വിനോദ് ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി.

"https://schoolwiki.in/index.php?title=4.ഹെൽത്ത്_ക്ലബ്ബ്&oldid=552884" എന്ന താളിൽനിന്ന് ശേഖരിച്ചത്