വ്യവസായ മേഖല

വ്യാവസായികമായി തികച്ചും പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണ് ചിങ്ങേലി. കയർ വ്യവസായവും മത്സ്യബന്ധനവുമാണ് പ്രധാന തൊഴിൽ മേഖലകൾ .സഹകരണമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് സംഘങ്ങളുണ്ടാക്കി പ്രവർത്തിച്ചു വരുന്നു. തൊണ്ട് തല്ലി ചകിരിയാക്കുകയും യന്ത്രത്തിൽ കയർ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. യന്ത്രവത്‌കരണം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ  വരുമാനംവർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്കായംകുളം കായലാണ് മത്സ ബന്ധനത്തിന്റെ പ്രധാന കേന്ദ്രം. ഈ മേഖലയിലെ സഹകരണസംഘങ്ങൾ രൂപീകരിച്ച് മൽസ്യതൊഴിലാളികൾക്ക് മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങിക്കാൻ സഹായിക്കുന്നു. പരമ്പരാഗത രീതിയിൽ മത്സ്യതൊഴിലാളികൾ ഇപ്പോഴും മത്സ്യബന്ധനം ന്നത്തി വരുന്നു.

"https://schoolwiki.in/index.php?title=23._വൃവസായ_മേഖല&oldid=1722270" എന്ന താളിൽനിന്ന് ശേഖരിച്ചത്