2020 - 21 അക്കാദമികവർഷംയൂട്യൂബ് ചാനൽ ആരംഭം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന ഈ മഹാമാരി കാലത്ത് സ്കൂളിന്റെ പഠികാണാൻ സാധിക്കാതെവരുന്ന കുട്ടികൾക്ക് മാനസികോല്ലാസം നൽകുവാൻ കഴിയുന്ന പ്രോഗ്രാമുകൾ സ്കൂൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തി. അതിൽ പ്രധാനപ്പെട്ടതാണ് സ്കൂളിന്റെ യൂട്യൂബ് ചാനൽ. കുട്ടികളുടെ കലാപരവും, സൃഷ്ടിപരവുമായ കഴിവുകൾ കുട്ടിക്കും രക്ഷിതാക്കൾക്കും കണ്ട് ആസ്വദിക്കുന്നതിനും അത് സമൂഹത്തിന്റെ മുൻപിലേക്ക് അവതരിപ്പിക്കുന്നതിനു ഈ ചാനലിലൂടെ കുട്ടികൾക്ക് അവസരം ലഭിച്ചു. കഥകൾ, പ്രസംഗം, സംഗീതം, നൃത്തം, അവതരണം, സർഗ്ഗവാസനകളുടെ വികാസം എന്നിവക്കെലാം ഈ ചാനൽ അവസരം നൽകി. എല്ലാ ദിനാചരണങ്ങളോടും അനുബന്ധിച്ചു പ്രോഗാമുകൾ തയ്യാറാക്കി യൂട്യൂബ് വഴി സമൂഹത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.