നാടാകെ ഭീതി പടർത്തി
നാട്ടാരെ വീട്ടിലിരുത്തി
വന്നല്ലോ കൈയും കോർത്ത്
മഹാമാരി കൊറോണ
ഭയക്കാതെ നേരിടാം
പടരാതെ നടത്തിടാം
പുനർജനിക്കാവിധം
കരം കഴുകി അകലം നൽകി
കണ്ണി മറിച്ച് മുന്നേറാം
ശുചിത്വമാം വാളേന്താം
നാടിനെ വീണ്ടെടുക്കാൻ
പ്രകൃതിയെ സംരക്ഷിക്കാൻ
മനം ഒന്നിച്ച് മുന്നേറാം കൂട്ടരെ
ഭയം വേണ്ട ഭയം വേണ്ട
കരുതലാണ് കരുതലാണ് വേണ്ടത്.