ഹോളി ഇൻഫന്റ് ജീസസ് എൽ പി എസ് ചാത്തേടം/ചരിത്രം
എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഉപദ്വീപിലെ ഒരു ഗ്രാമമാണ് തിരുത്തിപ്പുറം.ഇവിടെ പെരിയാറിന്റെ കൈവഴിയുടെ തീരത്ത് 1917 ൽ സ്ഥാപിക്കപ്പെട്ട അക്ഷരമുത്തശ്ശിയാണ് HIJPGS .സ്ത്രീകൾക്ക് വിദ്യാഭ്യാസം സാർവതൃകാമകുനത്തിനു മുൻപുള്ള കാലഘട്ടത്തിൽ ഇവിടെയുള്ള കുട്ടികൾ വിദ്യ നേടണമെങ്കിൽ പുഴ കടന്ന് പോകണമായിരുന്നു.അതു കൊണ്ട് ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് വിദ്യഭ്യാസം ഒരു വിദൂര സ്വപ്നം ആയിരുന്നു.ഈ കാലഘട്ടത്തിൽ വരാപ്പുഴ രൂപതയിൽ നിന്ന് തിരുത്തിപ്പുറം സെ.ഫ്രാൻസിസ് അസീസി ദേവാലയത്തിൽ സേവനം ചെയ്തിരുന്ന ഫാ.ജോൺ അരൂജ അച്ഛന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിലൂടെയാണ് പെൺപള്ളിക്കൂടം എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.2015 മുതൽ ആൺകുട്ടികൾക്ക് പ്രവേശനംനടത്തുന്നു.100ലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.ഗൃഹാത്വരത്വം നിറഞ സ്കൂൾ അന്തരീക്ഷവും അനുബന്ധ കെട്ടിടങ്ങളും അക്ഷരമുത്തശ്ശിക്ക് ഇന്നും യുവത്വത്തെ നിലനിർത്തുന്നു.സ്ത്രീ മുന്നേറ്റത്തിന്ഒരുപാട് പ്രാധാന്യം നൽകുന ഈ കാലഘട്ടത്തിൽ നാനാതുറകളിൽ പ്രഗൽഭ്യം തെളിയിച്ച ശിഷ്യസമ്പത്തിനാൽ സമ്പന്നയാണ് ഈ വിദ്യാലയം.പഠനാമികവിലും വ്യക്തിത്വ വികാസത്തിലും ജ്വലിച്ച് നില്ക്കുന പുതിയ തലമുറയെ സൃഷ്ടിക്കുന്ന നിതാന്ത ജാഗ്രതയിലാണ് അധ്യാപകരും മാതാപിതാക്കളും അധികാരികളും.