ഇഞ്ചിയാനി

കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിനു കീഴിൽ, മുണ്ടക്കയത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ഇഞ്ചിയാനി. മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 48 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈ ഗ്രാമത്തിലേയ്ക്ക് 5 കിലോമീറ്റർ ദൂരമുണ്ട്.

ദേശീയ പാത 183 ൽ നിന്ന് 5 കിലോമീറ്റർ (3.1 മൈൽ) അകലെയായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് ചിറ്റടിയിൽ നിന്നോ പാറത്തോട് നിന്നോ ഇടക്കുന്നം വഴി ദേശീയപാതയിലേയ്ക്ക് പ്രവേശനം സാദ്ധ്യമാണ്.

പൊതുസ്ഥാപനങ്ങൾ

  • ഹോളി ഫാമിലി  HS ഇഞ്ചിയാനി
  • സർവീസ് സഹകരണ ബാങ്ക്
  • പോസ്റ്റ് ഓഫീസ്
 
പൂന്തോട്ടകൃഷി; വിളവെടുപ്പ്





 
പച്ചക്കറികൃഷി; വിളവെടുപ്പ്
 
ഹരിതവിദ്യാലയം A+ ഗ്രേഡ്
 
ഹോളി ഫാമിലി HS ഇഞ്ചിയാനി