കൊറോണ


 ലോകമീ തറവാട്ടിൽ
മനുഷ്യനിന്നു വിളിക്കാതെ
 വന്നൊരു വിരുന്നുകാരൻ കൊറോണ
മാനവ ജീവനുകളെ കൈകളിലേന്തി
 സംഹാരതാണ്ഡവമാടീടുന്നു
 വലിപ്പച്ചെറുപ്പമില്ലാതെ
 മാനവനെ ഇന്ന് ലോക് ഡൗൺ
എന്ന ചങ്ങലയിൽ തളച്ചു
 ബാല്യവും വാർദ്ധക്യവും
 അവൻ്റെ മുന്നിൽ ഒരു പോൽ
 മനുഷ്യ മാംസത്തെ കാർന്നു -
തിന്നുന്നൊരു കൊറോണ
കലികാലയുഗത്തിൽ പിറന്നൊരു
അസുരവിത്ത് നീ
നിപ്പയും പ്രളയവും തോറ്റു
 പിന്മാറിയോരു നാട്ടിൽ
 ജനിച്ചൊരു ജനത തൻ മുന്നിൽ
തോറ്റു മടങ്ങീടും നീ

 

റോഷൻ ആർ രതീഷ്
4 B ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത