കാലവർഷത്തിന്റെ മാറ്റത്തിനനുസരിച്ചു
വരുന്ന പേമാരി യെ കണ്ടു
ഭയന്നൊരു മലയാളി ഇതാ
കൊറൊണ എന്ന കൊലയാളി
വൈറസിനെ കണ്ട് ഭയന്നു
വിറച്ചു ഇരിപ്പൂ മുറിക്കുള്ളിൽ
ലോകത്ത് ഒരിടത്തും
സമാധാനം ഇല്ല സന്തോഷമില്ല
എങ്ങും ഭയപ്പാട് മാത്രം
എന്ന് തീരുമെന്ന് അറിയില്ല
ഈ കൊലയാളി വൈറസ്
കണ്ണുനീർ വറ്റിയ കരച്ചിലുകൾ
നമുക്ക് ചുറ്റും ആർത്തിരമ്പുന്നു
അങ്ങനെ യാണ് ജീവിതം
ഒന്ന് കണ്ണ് ചിമ്മുമ്പോൾ
മാറിമറിയുന്നു ജീവിതം
വലിയൊരു ലോകം നന്നാകാൻ
നാം ഇനിയെത്ര കാത്തിരിക്കേണം
പുതിയ ഒരു നാളെക്കായി