ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. 24 കുട്ടികൾ സ്‌കൗട്ടിന്റെ ഭാഗമാണ് .2020-21 അധ്യയന വർഷത്തിൽ 10 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷക്ക് തയ്യാറെടുക്കുന്നു .സന്ധ്യ കെ നായർ ലേഡി സ്കൗട്ട് മാസ്റ്റർ ആയി പ്രവർത്തിക്കുന്നു . സാമൂഹിക പ്രതിബദ്ധതയോടെ എല്ലാ അടിയന്തിര ഘട്ടങ്ങളിലും സ്കൗട്ട് വിദ്യാർത്ഥികളുടെ സേവനം ലഭ്യമാണ് .പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കൊറോണ മഹാമാരി യുടെ അവസരത്തിലും സ്കൗട്ട് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു .