{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 2 } പ്രകൃതി

പ്രകൃതിയെ സംരക്ഷിക്കണം.അത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ് .പ്രകൃതിയെ അമ്മയായി കണ്ട് ആരാധിച്ചിരുന്ന ഒരു പൂർവികരാണ് നമുക്ക് ഉണ്ടായിരുന്നു. നാം എല്ലാ വർഷവും ജൂൺ 5ന് ലോകപരിസ്ഥിതി ആചരിക്കുന്നു . വനനശീകരണവും, അന്തരീക്ഷ മലിനീകരണവും , ജലമലിനീകരണവും ,ഒക്കെ നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ചു കൊണ്ടിരിക്കുന്നു . പരിസ്ഥിതി സംരക്ഷണം എന്നത് വെറും വാക്കുകളിൽ ഒതുക്കി നിർത്തേണ്ടഒന്നല്ല . നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് പ്രകൃതി യെ നാം ഉൾപ്പെടെ ഉള്ള സമൂഹം ചൂഷണം ചെയ്യുന്നു. അതിൻറെ പരിണിതഫമാണ് പ്രകൃതി ദുരന്തങ്ങളും മറ്റും. വൈവിധ്യമാർന്ന സസ്യലതാദികളും ,ജീവജാലങ്ങളും , അടങ്ങിയ ഒരു ആവാസവ്യവസ്ഥയാണ് നമ്മുടെ .അത് കൊണ്ട് തന്നെ പ്രകൃതിയെ അറിഞ്ഞു വേണം ജീവിക്കാൻ. പാരിസ്ഥിതിക പ്രശ്നങ്ങളൾ ഇക്കാലത്ത് വളരെയധികം വർദ്ധിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പുകയും , വ്യവസായശാലകളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ , ജലാശയങ്ങളിൽ മലിനമാക്കുകയും, വനനശീകരണം ഇവയൊക്കെ കാരണം നമ്മുടെ പരിസ്ഥിതിക്ക് കോട്ടം സംഭവിച്ച് കൊണ്ടിരിക്കുന്നു. ഇതിനെ തരണം ചെയ്യാൻ നാം ധാരാളം മരങ്ങൾ വച്ചു പിടിപ്പിക്കുകയും ,മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കൂകയും, ജലാശയങ്ങൾ മലിനമാക്കാതെയും, പരിസ്ഥിതിക്ക് കോട്ടം വരാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം . അത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ് എന്ന് ഓർമ്മപ്പെടുത്തുന്നു .

{{BoxBottom1 | പേര്= അക്ഷര പ്രദീപ്



| ക്ലാസ്സ്=6A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഹൈസ്കൂൾ പരിപ്പ് | സ്കൂൾ കോഡ്= | ഉപജില്ല=കോട്ടയം വെസ്റ്റ് | ജില്ല= കോട്ടയം | തരം= ലേഖനം | color= 3