സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് പെരുമ്പിള്ളി ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ ഹൈസ്കൂൾ .പുണ്യശ്ലോകനായപെരുമ്പിള്ളി തിരുമേനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അഭിവന്ദ്യ .ഡോക്ടർ.ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. മുളന്തുരുത്തിയുടെ പ്രകാശഗോപുരമായി നില നിൽക്കുന്ന ഈ വിദ്യാലയം 1980 മാർച്ച് പതിനേഴാം തിയതിയാണ് സ്ഥാപിതമായത്.1987 മാർച്ചിൽ ആദ്യ എസ്.എസ് എൽ.സി. ബാച്ച് പുറത്തിറങ്ങി. ആദ്യ ബാച്ചിൽത്തന്നെ നൂറു ശതമാനം വിദ്യാർഥികളും ഉയർന്ന മാർക്കു നേടി വിജയം കൈവരിച്ചു. ആ നൂറുമേനി വിജയത്തിൻ്റെ ജൈത്രയാത്ര ഇന്നും തുടരുന്നു.2003-ൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 18-ാം റാങ്കും 2004-ൽ യഥാക്രമം 6, 17, 18, 21, എന്നീ റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികൾ നേടുകയുണ്ടായി. ഈ വിജയങ്ങൾ വിദ്യാലയത്തിൻ്റെ വിജയകിരീടത്തിലെ പൊൻ തൂവലായി ഇന്നും നിലനിൽക്കുന്നു. റാങ്കു സമ്പ്രദായo മാറി ഗ്രേഡിങ്ങ് രീതി വന്നപ്പോഴും ഈ വിദ്യാലയം വിജയശതമാനത്തിൽ മുൻപന്തിയിൽത്തന്നെയാണ്. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച സ്കൂളിനുള്ള ട്രോഫി പലതവണ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്‌. അക്കാദമിക് തലത്തിലും കലാകായിക മേഖലയിലും ഉജ്ജ്വലമായ വിജയം കൈവരിച്ചു കൊണ്ട് ഹെയിൽ മേരി സ്കൂൾ പെരുമ്പിള്ളിയുടെ ദീപസ്തംഭമായി ശോഭിക്കുന്നു. കേരളത്തെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയകാലത്ത് അനേകർക്ക് അഭയം നൽകിയ ദുരിതാശ്വാസ ക്യാമ്പായും നമ്മുടെ നാടിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു കൈത്താങ്ങായും ഈ വിദ്യാലയം എല്ലായ്പ്പോഴും നിലനിൽക്കുന്നു. അനേകർക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകർന്നു കൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം പരിലസിക്കുന്നു.