വാനത്തിന്റ രാവിൽ
ഒന്നെത്തിനോക്കുവാൻ
വനത്തിന്റെ വന്യതയെ
തൊട്ടു ഉണർത്തുവാൻ
കുഞ്ഞു നാമ്പിനെ
സാന്ത്വനിപ്പിച്ച,
സ്വപ്നം കാണാന്പഠിപ്പിച്ച
കുഞ്ഞു മഴതുള്ളി
അവളോട് പറഞ്ഞു
സ്വപ്നം സത്യമാകുമെന്ന് കരുതി
ആകാശത്തിന്റ അനന്ത മായ
മേഘമതിലിൽ
പൂനിലാവേറ്റു
മയങ്ങാൻ കിടക്കവേ
എൻ തളിർനാമ്പുകൾ കോരിത്തരിച്ചു
എന്റെ പ്രാണനാഥൻ
എന്നരികിലെത്തി
എന്റെ മൃദുല പണികൊണ്ട്
ഞാനവനെ പൊതിഞ്ഞു
അവന്റെ ശീതളിമ എന്നെ സന്തോഷിപ്പിച്ചു
എന്റെ സ്വപ്നം സാഷാത്കരിച്ചു
രാത്രിയിൽ നിലാവ്
കണ്ട് ഞങ്ങളുറങ്ങി
ഭൂമിയുടെ സന്തോഷം
കണ്ടിരിക്കവേ പതിയെ
പതിയെ എന്നിലകൾ കരിഞ്ഞു തുടങ്ങി
എൻ സ്വപ്നത്തിന്
തിരശീല വീണു