പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ ........
കണ്ണി പൊട്ടിക്കാം നമുക്ക് ഈ ദുരന്തത്തിൻ്റെ .....
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും.
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
മുന്നോട്ട് നീങ്ങണം കരുതലോടെ
പരിഹാസപൂർവ്വം
കരുതലില്ലാതെ
നടക്കുന്ന സോദരാ നീ കേട്ടുക്കൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ജനതയെ തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്ക് നൽകുന്ന നിർദേശങ്ങൾ പാലിച്ചീടാം മടിച്ചിടാതെ
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറാം
ഭയക്കാതെ ശ്രദ്ധയോട് കൂടി ഈ നാളുകൾ
സമർപ്പിക്കാം ഈ ലോകനന്മയ്ക്കായ്........