സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/സ്റ്റേ ഹോം സ്റ്റേ സേഫ്
സ്റ്റേ ഹോം സ്റ്റേ സേഫ്
ലോകാവസാനം എന്നെങ്കിലും ഉണ്ടാവുമോ എന്ന് പല മനുഷ്യരും ചിന്തിക്കാറുണ്ട്. അതിൻറെ ഒരു തുടക്കം പോലെ കൊറോണയുടെ രൂപത്തിൽ നമ്മുടെ ലോകത്തിൽ എത്തിയിരിക്കുന്നു. ഈ മഹാമാരി ഇല്ലായ്മചെയ്യാൻ ലോകം മുഴുവൻ പരിശ്രമിക്കുന്നു. ഇതിനുവേണ്ടി എല്ലാ ഡോക്ടർമാരും നഴ്സുമാരും പൊരുതുന്നു. അതിനിടയിൽ എത്രയെത്ര ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവൻ നഷ്ടപ്പെടുന്നു. ജയിൽശിക്ഷ അനുഭവിക്കുന്നത് പോലെയാണ് രോഗം ബാധിച്ചവരുടെ അവസ്ഥ. അന്യനാടുകളിൽ നിന്ന് മരണമടഞ്ഞാൽ ഒരുനോക്കു കാണാൻ പോലും ബന്ധുക്കൾക്ക് പറ്റില്ല. കടകൾ അടച്ചിടും, ആരും പുറത്തിറങ്ങാതെയുമായി നമ്മുടെ ജീവിതം.ഈ രോഗത്തിന് ഒരു മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ല. പോലീസുകാരും ഇതിനു വേണ്ടി പൊരുതുന്നു. ലോകം മുഴുവൻ നടക്കുന്ന കാര്യങ്ങൾ നമ്മൾ അറിയുന്നത് തന്നെ പത്രംമാധ്യമങ്ങൾ വഴിയും റിപ്പോർട്ടർമാർ വഴിയുമാണ്.ഇവർക്കും ഇതിൽ വലിയ പങ്കുണ്ട്. എത്രനാൾ കഴിഞ്ഞാലും ഈ രോഗം പൂർണമായി മാറും എന്ന് നമുക്ക് വിശ്വസിക്കാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |