സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ഒരുമ
ഒരുമ
മരങ്ങളും പുഴകളും വയലുകളും നിറഞ്ഞ് ശുദ്ധവായുവും ശുദ്ധജലവും ഉളള ഒരു മനോഹരമായ കൊച്ചു ഗ്രാമം. അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷി ചെയ്ത് സന്തോഷത്തോടെ അവർ ജീവിച്ചു പോവുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം ധനികനായ ഒരു മനുഷ്യൻ ആ ഗ്രാമത്തിൽ വന്നു.
ഗ്രാമവാസികൾ ഒരുമിച്ച് വ്യവസായ ശാല വരുന്നതിനെ എതിർത്തു. എന്തുകൊണ്ടെന്ന് അറിയാമോ ? ഗ്രാമവാസികളുടെ കൃഷി സ്ഥലം നശിക്കുകയും വ്യവസായ ശാലയിൽ നിന്നും പുറത്തു വരുന്ന മാലിന്യങ്ങൾ കൊണ്ട് ഗ്രാമവാസികൾക്ക് രോഗങ്ങൾ ഉണ്ടാകും. അതിനാൽ ഗ്രാമവാസികൾ വ്യവസാശാല വരുന്നതിനെതിരെ സമരം ആരംഭിച്ചു. സമരം ശക്തിപ്പെടുത്തി നിരാഹാരം ആരംഭിച്ചു. കുറേനാൾ കഴിഞ്ഞപ്പോൾ ധനികനായ മനുഷ്യൻ വ്യവസായ ശാല നിർമ്മിക്കുന്നതിൽ നിന്നും പിൻമാറി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ |