സ്കൗട്ട് പ്രസ്ഥാനം കുട്ടികളിൽ അച്ചടക്കത്തോടെയുള്ള ജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആൺക്കുട്ടികൾക്ക് മാത്രമായി നടത്തുന്ന ഒരു പ്രസ്ഥാനമാണിത് വിവിധ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സ്ക്കൂൾ സംഘടിപ്പിക്കുന്നു.കഴിഞ്ഞവർഷക്കാലം നാം ചെയ്ത പ്രവർത്തനങ്ങൾ ചേർക്കുന്നു. 1. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ : സെമിനാറുകൾ സംഘടിപ്പിക്കുക,ലഘുരേഖകൾ പൊതുജനങ്ങൾക്ക് നൽകുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്യുക,കവലകളിൽ ലഘുനാടകങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യം മനസ്സിലാക്കി കൊടുക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സ്കൗട്ട് വിഭാഗം സംഘടിപ്പിച്ചു. 2. സ്വയം തൊഴിൽ അഭ്യസിപ്പിക്കുക : കോളനികളിൽ ലോഷൻ,ഹാന്റ് വാഷ് തൂടങ്ങിയവ ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്തു. 3. റോഡ് സുരക്ഷ : റോഡ് സുരക്ഷ ബോധവൽക്കരണം കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ലഭിക്കത്തക്കവിധം പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ട്രാഫിക്ക് പോലീസിന്റെ സഹായത്തോടെ കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയും ട്രാഫിക്ക് നിയന്ത്രിക്കുകയും ചെയ്തു.വെണ്ണിക്കുളം റോഡിൽ സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡുകൾ വൃത്തിയാക്കി. 4. വിവിധ ദിനാചരണങ്ങൾ : സാമൂഹ്യപ്രാധാന്യം ഉള്ള എല്ലാ ദിനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു.ക്വിസ് മൽസരങ്ങൾ,ചിത്രരചന മൽസരങ്ങൾ,ഉപന്യാസ മൽസരങ്ങൾ,ഡിബേറ്റ് തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. 5. പച്ചക്കറിത്തോട്ടം,ഔഷധത്തോട്ടം തുടങ്ങിയവ സ്ക്കൂളിൽ നിർമ്മിച്ചു. 6. MASK (Covid Album) – Monitoring of Awarness About Sars Covid 19 in Kerala

             കഴിഞ്ഞ ആറുമാസമായി സ്ക്കൂൾ സ്കൗട്ട് യൂണിറ്റ് ഒരു വലിയ പ്രൊജക്റ്റിന്റെ പ്രവർത്തനത്തിൽ ആയിരുന്നു.ഏറെ പ്രതിസന്ധികളിലൂടെ  

കടന്നുപോയ നാം അനുഭവിച്ച പ്രയാസങ്ങൾ അതിന്റെ അതേ ത്രീവതയിൽ തന്നെ ഭാവി തലമുറയെ മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഒരു ഹിസ്റ്റോറിക്കൽ ആൽബം തയാറാക്കി.ആരോഗ്യമേഖല,വ്യാപരമേഖല,വിദ്യാഭ്യാലമേഖല തുടങ്ങി എല്ലാതരം വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും കഴിഞ്ഞ ആറുമാസക്കാലം വിവിധ ദിനപത്രങ്ങളിൽ വന്ന വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തി അതിനെ അവലോകനം ചെയ്തു ഗ്രാഫുകളും,ക്വസ്റ്റനെയറുകളും തയാറാക്കി 400-ൽ അധികം പേജുകൾ തയാറാക്കി ഒരു വലിയ പ്രോജക്റ്റിന്റെ ഭാഗമാകാൻ സെന്റ്. ബഹനാൻസ് സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനത്തോടെ ഓർക്കുന്നു.ഈ തിസ്സിസ്സ് M.G യൂണിവേഴ്സിറ്റി ഏറ്റെടുക്കുകയും യൂണിവേഴ്സ്റ്റിയുടെ ലൈബ്രററിയിൽ അത് പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.യൂണിവേഴ്സ്റ്റിയുടെ നിലവാരത്തിലും ഉയർന്ന ഒരു തിസ്സിസ്സ് സമർപ്പിക്കാൻ ഒരു ഹയർസെക്കന്ററി സ്കൂളിനു കഴിഞ്ഞു എന്നതു കേരളത്തിലെ , ഒരു പക്ഷെ ഇൻഡ്യയിലെ തന്നെ ആദ്യത്തെ കോവിഡ് പഠന രേഖ തയാറാക്കിയത് സെന്റ്. ബഹനാൻസ് സ്ക്കൂൾ ആണെന്നുളള സന്തോഷം യുണിവേഴ്സ്റ്റി വൈസ് ചാൻസിലർ ഡോ. സാബുതോമസ് സാർ പ്രത്യേകം പരാമർശിക്കുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.ഈ ആൽബം ഡിജിറ്റൽ രൂപത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാനും ഉള്ള പ്രവർത്തനം നടക്കുന്ന ചരിത്രതാളുകളിൽ സ്ക്കൂളിന് ഇടം പിടിക്കാൻ സ്കൗട്ടിന്റെ പ്രവർത്തനങ്ങൾ കാരണമായി എന്ന ചാരുതാർത്ഥ്യത്തോടെ .


"https://schoolwiki.in/index.php?title=സ്കൗട്ട്_പ്രസ്ഥാനം.&oldid=1059736" എന്ന താളിൽനിന്ന് ശേഖരിച്ചത്