സ്കൂൾ മാഗസീൻ-നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്
നിര്‍മ്മല ഭവന്‍ എച് എസ് എസിലേക്കു തിരിച്ചുപോകുക
എല്ലാ വര്‍ഷവും അധ്യാപകരും വിദ്ധ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ മാഗസിന്‍ തയ്യാറാക്കാറുണ്ട്. ആ വര്‍ഷം സ്കൂളുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം കുട്ടികളുടെ സര്‍ഗാത്മകായ കലകളെ പുറത്തുകൊണ്ടുവരുന്നതിലും ശ്രദ്ധചെലുത്തിയിട്ടുണ്ട്.
സ്കൂള്‍ മാഗസീന്‍
<poem> 'മതിലുകള്‍' - അവള്‍ക്കു രക്ഷകര്‍(കവിത) ആമിന എസ് *IX 'ജനനം എന്ന മൂന്നക്ഷരത്തില്‍ തുടങ്ങി, മരണം എന്ന മൂന്നക്ഷര ജനനത്തെ കൊയ്തെടു്ക്കും പോലെ മതിലുകള്‍ തകര്‍ത്തു അവള്‍- പ്രഭാതത്തില്‍ സൂര്യനായി, പതിനഞ്ചു വയസ്സുമുതല്‍ കാണാന്‍ തുടങ്ങി - വീട്ടിലെ അടുക്കള ഇന്ന് ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി ഇപ്പോഴും അവള്‍ അവിടെയുണ്ട്. ആ മതിലുകള്‍ ആവാം അവള്‍ തകര്‍ത്തത് ഞെട്ടിയുണര്ന്നെയുന്നെഴുന്നേറ്റപ്പോള് അവള്‍- അരിഞ്ഞു, അതു വെറും സ്വപ്നം മാത്ര - മായിരുന്നു എന്ന്, വീണ്ടും പതിവുപോലെ അടുക്കളയിലേക്കവള്‍................... വീട്ടില്‍ ആരും തന്നെയില്ല എവിടെയാണെന്നവള്‍ക്കറിയില്ല, പേടിച്ച് വിറച്ച്, ഒരു പക്ഷേ- കാലത്തെയാകാമവള്‍ പേടിച്ചത്, പാറ്റയെക്കണ്‍ൊരു നിലവിളി. അപ്പുറത്തുള്ളൊരു മനുഷ്യന്‍ നീ- പാറ്റയെക്കണ്ട് പേടിക്കുന്നോ,ന്നൊരു ചോദ്യം... പെട്ടെന്ന്, അയാള്‍ അവളുടെ അടുക്കലേക്ക്....... പെട്ടെന്നു തന്നെ ഒരു ഇരുമ്പുരമ്പിയെടുത്തവള്‍......... പിന്നെ ചോരയാണ്, ചൂടുള്ള ചോര........................................... പിന്നീടഞ്ചുവര്‍ഷം- ജയിലിന്‍റെ ഇരുമ്പുമതിലുകളെ സ്നേഹിച്ചവള്‍ ജീവിച്ചു... അവള്‍ക്കു ഭയമാണ്, ജീവിതമാം മതിലിനെ.. മതിലുകള്‍ തന്നെയാണ് രക്ഷകര്‍- ഇരുമ്പുകമ്പിയുള്ളതെന്നുമാത്രം........ മഴയുടെ കുളിര്‍മ്മ (കവിത) നവ്യ രാജേന്ദ്രന്‍ (VIII A) മഴയായെന്‍ മനസ്സിന്‍ ചില്ലയില്‍ പൊഴിഞ്ഞിറങ്ങും തുള്ളികളായ് പറയാതെ അറിയാതെ പെയ്തിറങ്ങും ഈറനണിഞ്ഞു പോം വഴികള്‍. തുള്ളി തുള്ളി കുളിരണിയും തുഷാരമണിയും പൊയ്കകളില്‍ പനിനീര്‍സുമങ്ങള്‍ വിരിയുമ്പോള്‍ എന്നരികില്‍ നീ ചേര്‍ന്നിരിക്കും വര്‍ണ്ണത്തിങ്കളുദിക്കും നേരം എന്‍മാറില്‍ നീ ചായുറങ്ങും |