സ്കൂൾ പ്രവർത്തനങ്ങൾ
ശാസ്ത്രമേള വിജയികൾ
2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭകളെ A E O. പ്രകാശ് നാരായണൻമാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു. 2019- 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി. എൽ .പി .എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം.
പ്രതിഭയോടൊപ്പം
പ്രതിഭയോടൊപ്പം ശിശു ദിനത്തോടനുബന്ധിച്ചുള്ള പ്രതിഭകളെ ആദരിക്കൽ ഇന്ന് ഭാഗമായി കുട്ടികൾ തിമില വിദ്വാനും കഥകളി ആചാര്യനുമായ ശ്രീ സദനം മണികണ്ഠൻ ആദരിച്ചു ശ്രീ സദനം മണികണ്ഠനെ ആദരിച്ചു.
പ്ലാസ്റ്റിക്കിനോട് വിട
2020 ജനുവരി മാസത്തിൽ ജി. എൽ. പി .എസ് .എളമ്പുലാശ്ശേരിയിലെ കുട്ടികൾ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. പ്ലാസ്റ്റിക് കിറ്റുകട് വിട പറഞ്ഞു വാർഡ് മെമ്പർ ശ്രീ സുന്ദരൻ, സ്കൂൾ ലീഡർ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സീഡ് പുരസ്കാരം
2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു