ലോകത്തിന്റെ ഏതൊരു കോണിലും
ഒരു മലയാളിയുണ്ട്
കേരളമെന്നുള്ള പേരവന്
കുളിർമയേകിടും എന്നും
ഇത്രമേൽ ഐക്യത്തിൽ വർത്തിക്കുന്ന
ജനത പാരിൽ ഇല്ലെന്നു നിശ്ചയം
നിപ്പയ്ക്ക് മുന്നിൽ കുലുങ്ങീല
പ്രളയമുഖത്ത് പതറിയില്ല
മാനവരാശിയെ ഗ്രസിക്കും കൊറോണയെ
ഏകമനസ്സോടെ നേരിടും നമ്മൾ
അതിജീവനത്തിന്റെ പുതുഗാഥകൾ
അനുദിനം നാം രചിക്കുന്നു