2021 22 അധ്യയനവർഷത്തെ മാത്സ് ക്ലബ് പ്രവർത്തന റിപ്പോർട്ട്‌

2021 22 അധ്യയനവർഷത്തെ മാത്സ്ക്ല ബ്ബിൻറെ ഉദ്ഘാടനം ജൂലൈ 22 ആം തീയതി നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളിൽ ഗണിതപരമായ കഴിവുകളെ പുറത്തു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ജോമട്രിക്കൽ ചാർട്ട് നിർമ്മാണവും മാജിക് സ്ക്വയർ നിർമ്മാണവും മാത്തമാറ്റിഷ്യ൯സിനെ  പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികളും നടത്തുകയുണ്ടായി.    പരിപാടികളിൽ എല്ലാം തന്നെ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം ഉണ്ടാകുകയും ജോമട്രിക്കൽ ചാർട്ട് നിർമാണത്തിൽ 30ലധികം ജോമട്രിക്കൽ പാറ്റേൺ വിദ്യാർത്ഥികൾ നിർമ്മിച്ച നൽകുകയും ചെയ്തു.  മാജിക് സ്ക്വയർ നിർമ്മാണവും അവതരണവും കുട്ടികൾ ഏറെ ആസ്വാദ്യകരമായ മാത്തമാറ്റിഷ്യ൯സ്  ആയ രാമാനുജൻ ,യൂക്ലിഡ് തുടങ്ങിയവരെ പരിചയപ്പെടുത്തലു൦ നടന്നു. വിദ്യാർഥികൾ നിർമിച്ചുനൽകിയ പാറ്റേണുകൾ എല്ലാം വളരെനല്ല നിലവാരം പുലർത്തിയവയായിരുന്നു. ജൂലൈ 22 പൈ അപോക്സിമേഷ൯ ഡേയുമായി ബന്ധപ്പെട്ട് കുട്ടികൾ ഒരു വീഡിയോ പ്രെസൻറ്റേഷൻ തയ്യാറാക്കുകയും അത് അവതരിപ്പിക്കുകയും ചെയ്തു. നവംബർ മാസത്തിൽ തലശ്ശേരി സബ് ജില്ലയിലെ ഗണിതാശയ അവതരണത്തിൽ ചുറ്റളവും പരപ്പളവും എന്ന വിഷയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിലെ അഭിരാമി കെ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടർന്നു നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.           നവംബർ 23 ഫിബോനാച്ചി  ഡേയോടനുബന്ധിച്ച് ഒരു പ്രസ൯ടേഷ൯  തയ്യാറാക്കുകയും ഗോൾഡൻ റേഷ്യയുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു, ഈ ലോകത്തെ എല്ലാ സുന്ദരമായ വസ്തുക്കളും ഗോൾഡൻ റേഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള തിരിച്ചറിവ് കുട്ടികൾക്ക് ഈ പ്രബന്ധത്തിലൂടെ നൽകാനായി. ഡിസംബർ 22 നാഷണൽ മാത്തമാറ്റിക്സ് ഡേ യുമായി അനുബന്ധിച്ച്, അന്നേ ദിവസത്തെ പ്രത്യേകതയെ കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ആർട്ടിക്കിൾ പ്രസ൯ടേഷു൦ നടത്തുകയുണ്ടായി.