മൂന്നാം ലോകയുദ്ധത്തിലെ വില്ലൻ
നമ്മുടെ ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്-19.ഈ ഒരു സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ആരോഗ്യ പ്രവർത്തകരുടെയും മറ്റ് സുരക്ഷ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ചു മുന്നോട്ടു നീങ്ങാം. കൂട്ടമായുള്ള പരിപാടികൾ ഒഴിവാക്കാം.
അനാവശ്യമായി പുറത്തിറങ്ങാതെ സ്വയം സംരക്ഷിക്കാം.
നമ്മുടെ സുരക്ഷകായി ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് മുൻപിൽ നമുക്ക് കൈകൾ കൂപ്പാം പ്രളയം എന്ന ദുരന്തത്തെ മറികടന്നതു പോലെ ഈ മഹാ മാരിയെയും നമുക്ക് തുരത്താം. ഒറ്റക്കെട്ടായി നിൽക്കാം. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|