ആയവന പഞ്ചായത്തിൻെറ വാർഡ് 8 - ൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ്

ആയവന സേക്രട്ട് ഹാർട്ട് എൽ. പി. സ്കൂൾ . സർക്കാർ വക സ്കൂൾ ആയി ആദ്യം പ്രവർത്തനം ആരംഭിക്കകയും പിന്നീട് അത് സ്വകാര്യ സ്ഥാപനമായി പ്രവർത്തനം തുടരുകയും ചെയ്തതായി രേഖകളിൽ കാണുന്നു. 1917 ഒക്ടോബർ 28-ാം തിയതി പളളി വക സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ആലോചനായോഗം ചേർന്നു. ഇതിന് അനുവാദം നൽകിക്കൊണ്ട് ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത ലൂയിസ് പിതാവിൻ്റെ കൽപ്പന 1917 നവംബർ 2 ന് ലഭിച്ചു.

1966-ൽ പള്ളിയുടെ പിൻഭാഗത്ത് പടുത്തുയർത്തിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ കോതമംഗലം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൻ്റെ രക്ഷാധികാരി കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടക്കലും ആണ്. ലോക്കൽ മാനേജരായി റവ. ഫാ. ജോസഫ് മുണ്ടുനടയിൽ സേവനമനുഷ്ഠിക്കുന്നു. കല്ലൂർക്കാട് ഉപജില്ലയിലുള്ള ഈ സ്കൂളിൻെറ ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി നാല് അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു.


ഈ പ്രദേശത്തിൻെറ ആദ്യ സ്വകാര്യ വിദ്യാലയം എന്ന നിലയിൽ വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച അനേകർക്ക് ജീവിതത്തിൻെറ അടിസ്ഥാന ശിലയായി ഈ സ്കൂൾ നിലകൊള്ളുന്നു .

അറിവിൻെറ കാര്യത്തിലെന്ന പോലെ ആദ്ധ്യാത്മിക തലത്തിലും വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിനും ഈ കൊച്ചു ഗ്രാമത്തിൻെറ മത സാംസ്കാരിക വളർച്ചക്ക് ഏറെ സംഭാവനകൾ നൽകുന്നതിനും സഹായകമായി ആയവന സേക്രട്ട് ഹാർട്ട് എൽ.പി. സ്കൂൾ എന്നും നില കൊള്ളുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം