സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം.
വ്യക്തി ശുചിത്വം
ഇപ്പോൾ ലോകമെമ്പാടും ഒരു മഹാമാരിയെ നേരിടുന്നു. Covid 19.ഈ രോഗം നമ്മുടെ കൊച്ചു കേരളത്തിലും വന്നിരിക്കുന്നു. എന്നാൽ മറ്റു രാജ്യങ്ങളെക്കാളും നമ്മൾ അതിജീവനത്തിന്റെ ഓരോ പടികൾ കയറുകയാണ്. മരണസംഖ്യ കുറഞ്ഞുവരുന്നുണ്ട്. ലോക്ക്ഡൌൺ ആയി നമ്മൾ വീടുകളിൽ ഇരിക്കുകയാണ്, നമുക്കും മറ്റുള്ളവർക്കും വേണ്ടി. ഈ വ്യാധിയെ പൂർണമായും പിടിച്ചുനിർത്തണം എങ്കിൽ നാം ലോക്ക്ഡൌൺ കഴിഞ്ഞും ചില കാര്യങ്ങൾ ശ്രെദ്ധിക്കുക.പ്രധാനമായും നമുക്ക് വ്യക്തി ശുചിത്വം വേണം. ഇതു നമ്മുടെ ജീവിതത്തിൽ എപ്പോഴും വേണ്ടതായ ഘടകം ആണ്. കൈകാലുകൾ കൃത്യമായ ഇടവേളകള്ളിൽ വൃത്തിയായി കഴുകുക, മുഖത്തു ഇടക്കിടെയുള്ള സ്പർശനം പാടില്ല, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചുവേണം പോകാൻ, പൊതു സ്ഥലത്തു തുപ്പുന്ന ശീലം മാറ്റണം, അത്യാവശ്യം ഉണ്ടെകിൽ മാത്രം പുറത്ത് ഇറങ്ങിയാൽ മതി. അകലം പാലിക്കുക, കൈ കഴുകൽ, sanitaizer ഉപയോഗം ജീവിതശീലം ആകണം. ഇപ്പോൾ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന മഹാമാരിയെ നാം വീണ്ടും പടർന്നു പിടിക്കാൻ അനുവദിക്കരുത്. മാസ്ക് നിർബന്ധം ആക്കണം. മാസ്ക് നമ്മുടെ മാത്രം അല്ല, മറ്റുള്ളവരുടെ കൂടെ സംരക്ഷണം ഉറപ്പ് വരുത്തുന്നു. ലോക്ക്ഡൌൺ കഴിഞ്ഞാൽ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കൈ കഴുകാൻ ഉള്ള സംവിധാനം ഒരുക്കാൻ മറക്കരുത്. പൊതു സ്ഥലങ്ങളിൽ തുപ്പുക, മാലിന്യം തള്ളുക തുടങ്ങിയവ...പരിസ്ഥിതിയെ മലിനീകരണം ചെയുന്നതായ കാര്യങ്ങൾക്ക് ശക്തമായ നിയന്ത്രണം വേണം.ഇത്തരം മഹാമാരി കൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ, ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കും..
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |