സ്കൂൾ നിർമ്മിച്ച മലയാളം ഷോർട്ട് ഫിലിം - തൂവൽഇതിൽ ക്ലിക് ചെയ്യുക

കോവിഡ് 19 ബോധവൽക്കരണത്തിനായി സ്കൂൾ നിർമ്മിച്ച വീഡിയോ - ജാഗരൂകരാവുക നാടിൻ നൻമക്ക്ഇതിൽ ക്ലിക് ചെയ്യുക


കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം - കാത്തിരിപ്പ്ഇതിൽ ക്ലിക് ചെയ്യുക
യ‍ൂട്യ‍ൂബ് ചാനൽ

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റാണ് യൂട്യൂബ്. കൊറോണ മഹാമാരി ക്കിടയിൽ കുട്ടികൾക്ക് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഒട്ടും തടസ്സം കൂടാതെ എത്തിച്ചു കൊടുക്കാൻ നമ്മുടെ പുതിയ സംരംഭമായ യൂട്യൂബ് ചാനൽ വഴി സാധിച്ചു. ഓണം, ശിശുദിനം, ക്രിസ്മസ് പരിപാടികൾ, ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ, സ്കൂൾഫെസ്റ്റ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ യൂട്യൂബ് വഴി കുട്ടികൾ എത്തിച്ചു. ഇത് നമ്മുടെ വിദ്യാലയ ചരിത്രത്തിലെ ഒരു അനർഹനിമിഷ മായി കരുതുന്നു.

പ്രവേശനോത്സവം ഗൃഹ തലം 2021-22

2021ലെ ഗൃഹതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ആണ് ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. പ്രവേശനോത്സവം ഗൃഹ തലം 2021-22മിനി ടീച്ചർ അവതാരകയായിരുന്ന കാര്യപരിപാടി ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി നിലവിളക്ക് തെളിയിച്ച് ഔദ്യോഗികമായി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്, കുട്ടികൾക്ക് സന്ദേശം നൽകി . അതോടൊപ്പം വിവിധ അദ്ധ്യാപകർ കുട്ടികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് വീട്ടിലിരിക്കുന്ന കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന കലാപരിപാടികൾ ഉൾപ്പെടുത്തി. നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂൾ കെട്ടിടങ്ങളും പൂന്തോട്ടവും ചുറ്റുപാടും വീഡിയോയിലൂടെ പരിചയപ്പെടുത്തി. അധ്യാപകർ അവതരിപ്പിച്ച സംഘ ഗാനവും മനോഹരമായിരുന്നു. ജോസ്ന ടീച്ചറുടെ നന്ദി പ്രസംഗത്തോടു കൂടി കാര്യപരിപാടികൾ സമാപിച്ചു.

പ്രവേശനോത്സവം 2021-22

പോയവർഷത്തെ സ്മരണ ഉണർത്തുന്ന ചിത്രങ്ങളോട് കൂടിയാണ് പ്രവേശനോത്സവത്തിന്റെ വീഡിയോ ആരംഭിക്കുന്നത്.പ്രവേശനോത്സവം 2021-22 ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു പ്രവേശനോത്സവത്തിന്റെ എല്ലാ മംഗളങ്ങളും ഓൺലൈനായി ആശംസിച്ചു. വിദ്യാർത്ഥികളുടെ അഭാവത്തിൽ അധ്യാപകർ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ തല പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ ആശംസകൾ കുട്ടികൾക്ക് വീട്ടിലിരുന്ന് കാണാൻ അവസരമൊരുക്കി. തുടർന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജോസഫിൻ നാഥാൻ, സിസ്റ്റർ സോണിയ അലക്സാണ്ടർ കൗൺസിലർ ഇൻചാർജ് കനോഷ്യൻ എജുക്കേഷൻ, മാനേജർ സിസ്റ്റർ എലിസബത്ത് ന‍ൂറമാക്കാൽ, മാണിക്യ വിളാകം വാർഡ് കൗൺസിലർ ശ്രീ എസ് എം ബഷീർ, പി ടി എ പ്രസിഡന്റ് ശ്രീ യൂസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഒരു വിളിക്കപ്പുറം കരുതലിന്റെ സംരക്ഷണവുമായി അധ്യാപകർ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന, അധ്യാപകർ അഭിനയിച്ച മനോഹരമായ ഒരു ഷോർട്ട് ഫിലിമും പ്രവേശന ഉത്സവത്തിന്റെ ഭാഗമായി. വിദ്യാർത്ഥി കളിലേക്ക് അറിവിന്റെ വെളിച്ചം പകരുന്നതിന് പ്രതീകമായി അധ്യാപകർ കത്തിച്ച മെഴുകുതിരികൾ പരസ്പരം കൈമാറി.

വായനാ വസന്തം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വായനാദിനവും വായന വാരാചരണവും. പി എൻ പണിക്കരുടെ വാക്കുകൾ ഉദ്ധരിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ഓൺലൈനായി കുട്ടികൾക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനാശീലം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ബോധിപ്പിച്ചു കൊണ്ട് വായനാവാരാചരണം ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളെ വായനയുടെ ആസ്വാദന ലോകത്തിലേക്ക് ആകർഷിക്കുന്നതിനായി 'ജെ ഡി സാലിംഗറുടെ ' 'The catcher in the rye' , 'ബെന്യാമിന്റെ ആട് ജീവിതം ' എന്നീ കൃതികൾക്കായി പരിചയപ്പെടുത്തി. തുടർന്ന് അധ്യാപകരും കുട്ടികളും google meet ലൂടെ വായന നിമിഷങ്ങൾ പങ്കുവെച്ചു. വായനയുമായി ബന്ധപ്പെട്ട , കൊളാഷുകൾ കുട്ടികൾ നിർമ്മിക്കുകയും തങ്ങൾ വായിച്ച കഥയിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ വേഷമണിഞ്ഞും കുട്ടികൾ ഈ വായനാ വാരാചരണം മനോഹരമാക്കി.

സ്നേഹപൂർവ്വം സൂസി ടീച്ചറിന്

33 വർഷക്കാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സെൻറ് ഫിലോമിനാസ് കുടുംബാംഗം, ഗാന്ധിദർശൻ , കുട്ടികളുടെ സ്നേഹനിധിയായ സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി സൂസി ടീച്ചറിന് നൽകിയ ഔദ്യോഗികമായ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ ദൃശ്യവിരുന്ന് . കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ കാര്യപരിപാടികൾ സാധ്യമല്ലാതിരുന്നതിനാൽ പരിമിതമായ സാഹചര്യത്തിൽ അധ്യാപകർ, പിടിഎ അംഗങ്ങൾ , വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് സൂസി ടീച്ചറിനും കുടുംബത്തിനും നല്ലൊരു യാത്രയപ്പ് നൽകി. അധ്യാപകർ വിവിധ കലാപരിപാടികളിലൂടെ സൂസി ടീച്ചറിന്റെ അധ്യാപന സേവനത്തിന് നന്ദിസൂചകമായി നൽകിയ ഒരു സമർപ്പണം ആയിരുന്നു സ്നേഹപൂർവ്വം സൂസി ടീച്ചറിന് എന്ന ഈ കലാവിരുന്ന് .

ക്രിസ്മസ് 2020

കുട്ടികളുടെ ക്രിസ്മസ് ഗാനത്തോടുകൂടിയാണ് ആണ് വീഡിയോ ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽനിന്ന് മികച്ചവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ക്രിസ്മസ് അലങ്കാര വസ്തുക്കളുടെ നിർമ്മാണവും ക്രിസ്മസ് കേക്ക് നിർമാണവും ഇതിലുൾപ്പെടും. വിദ്യാർത്ഥികളുടെ വീടുകളിലെ ക്രിസ്മസ് ആഘോഷം 2020 ന്റെ ചിത്രങ്ങളും വീഡിയോയും നമുക്ക് ഈ വീഡിയോയിൽ കാണാം.

അധ്യാപക ദിനം

കോവിഡ് കാലത്ത് ക്ലാസ് മുറികൾ വീടുകളിലേക്ക് ചുരുങ്ങിയ വേളയിൽ, ഈ വർഷത്തെ അധ്യാപക ദിനം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹ ആശംസകൾ അർപ്പിക്കുന്നതിനായി പോസ്റ്ററുകളും, ഗാനങ്ങളും, ആശംസാപ്രസംഗങ്ങളും കുട്ടികൾ തയ്യാറാക്കി. ഇവയോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ മധുര സ്മരണകൾ ഉണർത്തുന്ന ചിത്രങ്ങളും ചേർത്ത് അധ്യാപക ദിനം വീഡിയോ അതിമനോഹരം ആക്കിത്തീർത്തു.

ഓണാഘോഷം 2020

2020-ലെ ഓണാഘോഷം ഓൺലൈനായാണ് ആഘോഷിച്ചത്. സെന്റ് ഫിലോമിനാസ് ജി എച്ച് എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെ ഓണാശംസകളോടു കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. മഴമേഘങ്ങളെ ഉല്ലഘിച്ച് ഉയരത്തിൽ പറക്കുന്ന കഴുകനെപോലെ നമുക്കും ഈ കോവിസ് കാല പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കട്ടെ എന്ന് സിസ്റ്റർ ആശംസിച്ചു. കുട്ടികൾ വീടുകളിലായിരുന്നു കൊണ്ട് അവതരിപ്പിച്ച ഓണപ്പാട്ടുകൾ, ഓണക്കളികൾ, ഓണവുമായി ബന്ധപ്പെട്ട അറിവിന്റെനുറുങ്ങുകൾ എന്നിവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികൾ ഓണവിഭവങ്ങൾ തയ്യാറാക്കുന്നതും ഓണാഘോഷത്തിന് കൂടുതൽ നിറം നൽകി.ഓൺലൈൻ ഓണാഘോഷം 2020

ജാഗരൂകരാകുക നാടിൻ നൻമയ്ക്ക്

സെൻറ് ഫിലോമിനാസ് ജി എച്ച് എസ് പൂന്തുറ അവതരിപ്പിക്കുന്ന ആദ്യ യൂട്യൂബ് വീഡിയോ ജാഗരൂകരാകുക നാടിൻ നൻമയ്ക്ക് 20 മാർച്ച് 2020 ന് പോസ്റ്റ് ചെയ്തു. കോവിഡ് സുരക്ഷാ അവബോധം നൽകുന്നതിനും, നല്ല ആരോഗ്യ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി കോവിഡ് കാലത്ത് സുരക്ഷിതരായി ഇരിക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു വീഡിയോയായിരുന്നു ഇത്. അധ്യാപകരുടെ സഹായത്തോടെ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തിൽ സെൻറ് ഫിലോമിനാസിലെ വിദ്യാർത്ഥിനികളാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.